കുത്തനെ ഇടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികൾ

മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. വിവിധ ഓഹരികള്‍ 10 മുതല്‍ 20 ശതമാനം വരെ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
അദാനി എന്റര്‍പ്രൈസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യുഷന്‍സ് എന്നിവക്കാണ് കനത്ത നഷ്ടം നേരിട്ടത്. അദാനി എന്റര്‍പ്രൈസ് ലോവര്‍ സര്‍ക്യൂട്ടിലേക്ക് വീണു. 10 ശതമാനം നഷ്ടത്തോടെ 2,539.35 രൂപയിലാണ് അദാനി എന്റര്‍പ്രൈസിന്റെ വ്യാപാരം പുരോഗമിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജി 17 ശതമാനം ഇടിഞ്ഞ് 1,172.5ലേക്ക് വീണു. അദാനി എനര്‍ജി സൊല്യൂഷന്സിനാണ് 20 ശതമാനം നഷ്ടമുണ്ടായത്. 697.25 രൂപയിലാണ് അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ വ്യാപാരം പുരോഗമിക്കുന്നത്.