സ്വർണവില ഉയരത്തിലേക്ക്; പവന് 560 രൂപ വർധിച്ചു

സ്വര്‍ണവില ഇന്നും കുതിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7065 രൂപയായി ഉയര്‍ന്നു. പവന് 560 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റെ വില 56520 രൂപയിലെത്തി.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5830 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണവില വര്‍ധനവിന് അനുസൃതമായി വെള്ളിയ്ക്കും വില ഉയര്‍ന്നു. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 99 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ രണ്ടു ദിവസം കൊണ്ട് പവന് 1040 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.