മധ്യകേരളത്തിൽ നാളികേരം റെക്കോർഡ് വിലയിൽ; ഏലക്കയും കുരുമുളകും ഉയർന്ന നിരക്കുകളിൽ

മധ്യകേരളത്തില്‍ നാളികേരത്തിന് വില സർവകാല റെക്കോർടിൽ. മൂവാറ്റുപുഴ പണ്ടപ്പിള്ളി മാർക്കറ്റിൽ നാളികേരം കിലോയ്ക്ക് 81 രൂപ വിലയിൽ ലേലം നടത്തി. കാർഷിക മേഖലയിലെ നാളികേര ലഭ്യത കുറയുകയും ദക്ഷിണേന്ത്യന്‍ വിപണികളില്‍ വെളിച്ചെണ്ണയുടെ വില ഉയരുകയും ചെയ്തതോടെ കൊപ്ര വ്യവസായികൾ കടുത്ത സമ്മർദ്ദം നേരിടുകയാണ്. കൂടാതെ, മണ്ഡലകാലമായതോടെ ചെറുകിട വിപണികളില്‍ പച്ചതേങ്ങയുടെ വിൽപ്പന വർദ്ധിച്ചു.ഇടുക്കിയിൽ നടന്ന ഏലക്ക ലേലത്തിന് ചരക്ക് വരവ് കുറവായതോടെ വില ഈ വര്‍ഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സാധാരണ ഇനങ്ങളുടെ ശരാശരി വില 11 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2935 രൂപയിലെത്തി. വലിപ്പം കൂടിയ ഇനങ്ങൾ കിലോയ്ക്ക് 3219 രൂപയ്ക്ക് ലേലം ചെയ്തു. 16,020 കിലോ എലക്കയില് 15,601 കിലോ എലക്ക ലേലത്തില്‍ ആഭ്യന്തര, വിദേശ ഇടപാടുകാർ ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ട്.അന്താരാഷ്ട്ര കുരുമുളക് സമൂഹയോഗം ശ്രീലങ്കയില്‍ ഇന്ന് ആരംഭിച്ചു. ഇന്ത്യ അടക്കം വിവിധ ഉല്പാദക രാജ്യങ്ങളും ഇറക്കുമതി രാജ്യങ്ങളും ചേർന്ന് കൊളംബോയിൽ നടക്കുന്ന യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. പ്രധാന ഉല്പാദക രാജ്യങ്ങളിൽ 2025 ലെ കുരുമുളക് വിളവ് സംബന്ധിച്ച കണക്കുകളെ യു.എസ്.-യൂറോപ്യൻ ബയ്യർമാർ പരിശോധിക്കുന്നതിനാല്‍ കൊച്ചിയിലെ കുരുമുളക് വില 62,800 രൂപയിലാണ് തുടരുന്നത്.