വിവാഹവിപണിക്ക് ആശ്വാസം; സ്വർണവില 55,480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 80 രൂപ കുറഞ്ഞ ശേഷം ഇപ്പോൾ ഒരു പവന് 55,480 രൂപയാണ്. കഴിഞ്ഞ ഒരു ആഴ്ചയിൽ കേരളത്തിലെ സ്വർണവിലയിൽ 2800 രൂപയുടെ ഇടിവാണ് ഉണ്ടായത്. രണ്ട് മാസത്തിന് ശേഷം സ്വർണവില 55,000 രൂപയിൽ താഴെയെത്തിയിരിക്കുകയാണ്, വിവാഹ വിപണിക്ക് വലിയ ആശ്വാസമായാണ് വില കുറഞ്ഞത് വിലയിടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6935 രൂപയും, 18 കാരറ്റ് സ്വർണത്തിന് 5720 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയിൽ യാതൊരു വ്യത്യാസവുമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 97 രൂപയാണ്.