5 ജി നെറ്റ് വര്‍ക്കിന് തുടക്കമിട്ട് എന്‍വിഡിയയും സോഫ്റ്റ്ബാങ്കും

സോഫ്റ്റ്ബാങ്കുംലോകത്തിലെ ആദ്യത്തെ എ ഐ, 5 ജി ടെലികോം നെറ്റ് വര്‍ക്കിന് തുടക്കമിട്ട് എന്‍വിഡിയയും സോഫ്റ്റ്ബാങ്ക് കോര്‍പ്പറേഷനും. എഐ റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ ഒരേസമയം എ ഐയും , 5ജിയും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയും സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗമായ സോഫ്റ്റ്ബാങ്ക് കോര്‍പ്പറേഷനുമാണ് ലോകത്തിലെ ആദ്യത്തെ എ ഐ, 5 ജി ടെലികോം നെറ്റ് വര്‍ക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.