വില വെറും പതിനായിരം രൂപയ്ക്കു താഴെ, വിവോ വൈ18ടി ഇന്ത്യയിലെത്തി

ദില്ലി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ, ഇന്ത്യയിലെ വൈ സീരീസ് നിരയിലെ ഏറ്റവും പുതിയ മോഡലായ വിവോ വൈ18ടി അവതരിപ്പിച്ചു.വിവോ വൈ18ടി ഇന്ത്യയില്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്, കൂടാതെ ഐപി54 റേറ്റിംഗ് ലഭിക്കുന്നതിനാല്‍ മികച്ച സുരക്ഷയും ഉറപ്പുവരുത്തുന്നു. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 4 ജിബി റാം, 128 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്, യൂനിസോക് ടി612 ചിപ്‌സെറ്റ്, 5,000 എംഎഎച്ച് ബാറ്ററി, 15 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. ഒരു ചാര്‍ജില്‍ 62.53 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കും 6.8 മണിക്കൂര്‍ വരെ പബ്‌ജി പ്ലേബാക്കും ഉറപ്പാണെന്ന് കമ്പനി അവകാശപ്പെടുന്നു. 185 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം.ആന്‍ഡ്രോയ്ഡ് 14 ആധാരമായ വണ്‍ടച്ച് ഒഎസ് 14 ആണ് ഈ ഫോണില്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് നാനോ സിം കാറ്ഡുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഈ ഫോണില്‍ 6.56 ഇഞ്ച് എച്ച്ഡി+ (720×1,612 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേയും, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. കൂടാതെ ബ്ലൂടൂത്ത് 5.2, എഫ്‌എം, ജിപിഎസ്, ഗലീലിയോ, യുഎസ്‌ബി ടൈപ്പ്-സി, ആക്‌സലെറോമീറ്റര്‍, ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍, ഇ-കമ്പാസ്, പ്രോക്സിമിറ്റി സെന്‍സര്‍, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഇതില്‍ ലഭ്യമാണ്.