June 8, 2025

മഞ്ഞിന്റെ കുളിരിലേക്ക് കുതിക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍

0
vande-bharat-sleeper-train-014600513-16x9

ജമ്മു കാശ്മീരിലേക്ക് വന്ദേഭാരത് സ്ലീപ്പറില്‍ ഒരു യാത്ര. ന്യൂഡല്‍ഹി-ശ്രീനഗര്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ തലസ്ഥാനത്തിനും ജമ്മു കശ്മീരിനുമിടയിലുള്ള രാത്രി യാത്രയെ പുനര്‍നിര്‍വചിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ അഭിമാനമായ ഈ അതിവേഗ ട്രെയിന്‍ വേഗമേറിയതും കൂടുതല്‍ സുഖപ്രദവുമായ യാത്രകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് വിനോദസഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും അത്യന്തം പ്രയോജനപ്രദമാണ്. ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്കുള്ള 800 കിലോമീറ്ററിലധികം ദൂരം വന്ദേഭാരത് സ്ലീപ്പര്‍ 13 മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്തും. ന്യൂഡല്‍ഹിയില്‍ നിന്ന് വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് രാവിലെ 8 മണിക്ക് ശ്രീനഗറില്‍ എത്തുമ്പോള്‍, രാത്രികാല സര്‍വീസ് യാത്രക്കാരുടെ വിലയേറിയ പകല്‍ സമയം ലാഭിക്കുകയും ചെയ്യും.

അംബാല കാന്റ്, ലുധിയാന, ജമ്മു താവി, ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍മാത്രമാണ് ഈ ട്രെയിന് സ്റ്റോപ്പുണ്ടാകുക. പ്രധാനപ്പെട്ട നഗരങ്ങളുമായുള്ള കണക്റ്റിവിറ്റി ഉറപ്പാക്കിക്കൊണ്ട് വന്ദേ ഭാരത് സ്ലീപ്പര്‍ കാലതാമസം കുറയ്ക്കുന്നു. ജമ്മു കശ്മീരിലെ റെയില്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത നിര്‍ണായക റൂട്ടായ ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് വഴിയാണ് ട്രെയിന്‍ സഞ്ചരിക്കുക. വന്ദേ ഭാരത് സ്ലീപ്പര്‍ വിവിധ ബജറ്റുകള്‍ നിറവേറ്റുന്നതിനുള്ള ഫ്‌ലെക്‌സിബിള്‍ ടിക്കറ്റ് നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. യാത്രക്കാര്‍ക്ക് 3ടയര്‍ എസി, 2ടയര്‍ എസി, എസി ഫസ്റ്റ് ക്ലാസ് എന്നിവ തെരഞ്ഞെടുക്കാം. 3ടയര്‍ എസിക്ക് 2000 രൂപയും 2ടയര്‍ എസിയില്‍ 2500 രൂപയുമാണ് നിരക്ക്. എസി ഫസ്റ്റ് ക്ലാസില്‍ 3000 രൂപയും ചാര്‍ജുണ്ട്. തുടക്കത്തില്‍ ഡല്‍ഹിക്കും ശ്രീനഗറിനും ഇടയിലാണ് സര്‍വീസ് നടത്തുന്നതെങ്കിലും ബാരാമുള്ളയിലേക്ക് സര്‍വീസ് നീട്ടാനുള്ള പദ്ധതികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ വിപുലീകരണം വടക്കന്‍ ജമ്മു കശ്മീരിലുടനീളം കണക്റ്റിവിറ്റി വര്‍ധിപ്പിക്കും, ഇത് പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും യാത്ര എളുപ്പമാക്കും. നിങ്ങള്‍ ജനുവരിക്കുശേഷം ഒരു കശ്മീര്‍ യാത്രക്ക് പ്ലാനിടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ സര്‍വീസ് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും. വൈഷ്‌ണോദേവീ ക്ഷേത്രം സന്ദര്‍ശിക്കാനൊരുങ്ങുന്നവര്‍ക്കും ഈ അതിവേഗ സര്‍വീസ് ഉപയോഗപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *