June 8, 2025

വാട്‌സ്ആപ്പ്; പുതിയ ബീറ്റാ വേര്‍ഷന്‍ പരീക്ഷിച്ചവര്‍ക്ക് ഗ്രീന്‍ സ്ക്രീന്‍ പ്രശ്‌നം, ടെസ്റ്റര്‍മാര്‍ വലഞ്ഞു

0
images (1) (12)

വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പ് പരീക്ഷിച്ച ഉപയോക്താക്കൾ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് ഫോർമാറ്റിൽ ലഭ്യമായ 2.24.24.5 ബീറ്റാ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ആപ്പ് തുറക്കുമ്പോഴും ചാറ്റിലും മെസേജിലും ടാപ് ചെയ്യുമ്പോഴും സ്‌ക്രീൻ പച്ചയായി മാറുകയും പ്രവർത്തനക്ഷമത നഷ്ടപ്പെടുകയും ചെയ്യുന്നു.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വാട്‌സ്ആപ്പിന്റെ ഈ ബീറ്റാ പതിപ്പ് ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾ ഈ ഗ്രീൻ സ്‌ക്രീൻ പ്രശ്‌നം റിപ്പോർട്ട് ചെയ്തു. ആപ്പ് ഹാങ് ആയി സ്‌ക്രീൻ പച്ച നിറത്തിൽ മാറുന്നത് ഈ ബീറ്റാ ടെസ്റ്റർമാരെ വലച്ചു. പ്രശ്‌നം പരിഹരിക്കാനായി ആപ്പ് അടയ്ക്കുക മാത്രമാണ് ബീറ്റാ ടെസ്റ്റർമാർക്ക് ഉള്ള മാര്‍ഗ്ഗം. ഈ ബഗ്ഗ്‌ മാത്രം പുതിയ ബീറ്റാ പതിപ്പിലാണ് കണ്ടത്; സാധാരണ പതിപ്പിൽ ഇത്തരം പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാട്‌സ്ആപ്പിന്റെ ബീറ്റാ ടെസ്റ്റർമാർക്ക് ഒരു ചാറ്റിലോ മെസേജിലോ ടാപ്പ് ചെയ്താൽ ആണ് ഈ ഗ്രീൻ സ്‌ക്രീൻ പ്രശ്‌നം നേരിടേണ്ടി വരുന്നത്. മെറ്റ ഇതുവരെ ഈ പ്രശ്നത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അതേസമയം, വാട്‌സ്ആപ്പ് പുതിയ ചില ഫീച്ചറുകൾ കൂടി പരീക്ഷണത്തിനായി അവതരിപ്പിച്ചിരിക്കുകയാണ്. ഫോട്ടോകളുടെ യഥാർത്ഥത സ്ഥിരീകരിക്കാൻ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തറിയാനുള്ള സൗകര്യം ഇതിനകം പരീക്ഷണത്തിലാണ്. വാട്‌സ്ആപ്പിന്റെ 2.24.23.13 ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ പരിശോധനയ്ക്ക് വിധേയമാക്കിയത്. “സെർച്ച് ഓൺ വെബ്” എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സെർച്ച് ഓപ്ഷൻ വഴി പ്രവർത്തിപ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *