ചലോ ഇന്ത്യ കാമ്പെയ്നില്‍ പങ്കാളികളാകാന്‍ യുകെയിലെ ഇന്ത്യന്‍ പ്രവാസികളെ ക്ഷണിച്ച് ടൂറിസം മന്ത്രി

യുകെയിലെ ഇന്ത്യൻ പ്രവാസികളോട് ചലോ ഇന്ത്യ കാമ്പെയ്നിൽ പങ്കാളികളാകണമെന്ന് ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അഭ്യർത്ഥിച്ചു. ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പര്യവേക്ഷണം ചെയ്യുന്നതിനാണ് ഈ സംരംഭം. ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി ചലോ ഇന്ത്യ ക്യാംമ്പയ്ൻ പ്രഖ്യാപിച്ചത്.”ഈ കാമ്പെയ്നിലൂടെ നിങ്ങൾ രാജ്യത്തിന്റെ ട്രാവൽ, ടൂര അംബാസഡർമാരായി പ്രവർത്തിക്കാൻ പോകുന്നുവെന്ന് എനിക്ക് തോന്നുന്നു,” വേൾഡ് ട്രാവൽ മാർട്ടിന്റെ ഭാഗമായി നടന്ന പ്രത്യേക യോഗത്തിൽ ഷെഖാവത്ത് പ്രസംഗിച്ചു. “യുകെയിലെ എല്ലാ പ്രവാസി ഭാരതീയരും ചലോ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരായി മാറും, കൂടാതെ അവരുടെ ഇന്ത്യക്കാരല്ലാത്ത സുഹൃത്തുക്കളെ ഒരു നവീന ഇന്ത്യയുടെ സാക്ഷ്യങ്ങൾ കാണാനും ക്ഷണിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. ചലോ ഇന്ത്യ റഫറൽ പ്രോഗ്രാമിന്റെ ഭാഗമായി അടുത്ത വർഷം മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വിദേശ അതിഥികൾക്ക് ഒരു ലക്ഷം സൗജന്യ ഇ-ടൂറിസ്റ്റ് വിസ നൽകുമെന്ന് ഷെഖാവത്ത് വ്യക്തമാക്കി.യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ മാരിറ്റൈം ഗ്രീൻവിചിലെ കട്ടി സാർക്ക് കപ്പലിൽ നടന്ന ചലോ ഇന്ത്യ സാംസ്കാരിക സമ്മേളനം ആഗോള ഇന്ത്യൻ പ്രവാസികളെ ലക്ഷ്യം വച്ചാണ് സംഘടിപ്പിച്ചത്. പ്രസിദ്ധമായ ഈ പരിപാടിയിൽ കമ്മ്യൂണിറ്റി നേതാക്കളെയും കലാകാരന്മാരെയും പ്രൊഫഷണലുകളെയും അണിനിരത്തി, യുകെയിലെ പ്രധാന വിപണികളിൽ ഇന്ത്യയുടെ സമ്പന്നമായ ടൂറിസം അവസരങ്ങൾ പ്രദർശിപ്പിച്ചു. തെലങ്കാന, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാർക്കും ഒഡിഷ ഉപമുഖ്യമന്ത്രിക്കും ഉൾപ്പെടെ ഇന്ത്യൻ പ്രതിനിധി സംഘമായി ഇത്തവണത്തെ വേൾഡ് ട്രാവൽ മാർട്ടിൽ പങ്കെടുത്തു.