വണ്‍പ്ലസ് ഫോണുകൾക്ക് വേഗതയും എഐ ഫീച്ചറുകളും: ഓക്‌സിജന്‍ഒഎസ് 15 അപ്‌ഡേറ്റ് ഇന്ത്യയിലെത്തി

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ്, പുതിയ ആന്‍ഡ്രോയ്ഡ് 15 അധിഷ്ഠിത ഓക്‌സിജന്‍ഒഎസ് 15 പുറത്തുവിട്ടു. വേഗവും ലളിതവുമായ പുതിയ യൂസര്‍ ഇന്‍റര്‍ഫേസ് നിരവധി വണ്‍പ്ലസ് ഫോണുകളിലേക്ക് ഉടന്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകളുള്ള നിരവധി പുതുമകളാണ് ഓക്‌സിജന്‍ഒഎസ് 15യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വണ്‍പ്ലസിന്റെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഓക്‌സിജന്‍ഒഎസ് എന്നറിയപ്പെടുന്നത്.വണ്‍പ്ലസ് 12, വണ്‍പ്ലസ് 12ആര്‍ ഫോണുകളില്‍ കഴിഞ്ഞ മാസം ബീറ്റ പതിപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതിന്റെ സ്റ്റാബില്‍ പതിപ്പ് ഇവയുടെ ഇന്ത്യന്‍, യൂറോപ്യന്‍, ആഗോള മോഡലുകളില്‍ ലഭ്യമാണ്. വടക്കേ അമേരിക്കന്‍ മോഡലുകള്‍ക്ക് അടുത്ത ദിവസങ്ങളില്‍ അപ്‌ഡേറ്റ് ലഭ്യമാകും. ഡിസംബറില്‍ വണ്‍പ്ലസ് 11, വണ്‍പ്ലസ് 11ആര്‍, വണ്‍പ്ലസ് നോര്‍ഡ് 4 തുടങ്ങിയ ഫോണുകളിലും ജനുവരിയില്‍ വണ്‍പ്ലസ് 10 പ്രോ, വണ്‍പ്ലസ് 10ടി, വണ്‍പ്ലസ് നോര്‍ഡ് 3 എന്നിവയിലും ഒടുവില്‍ ഫെബ്രുവരിയില്‍ വണ്‍പ്ലസ് 10ആര്‍, വണ്‍പ്ലസ് നോര്‍ഡ് സിഇ3 എന്നിവയിലും ഓക്‌സിജന്‍ഒഎസ് 15 ലഭ്യമാകും.പുതിയ ഫീച്ചറുകള്‍ഏകദേശം എല്ലാ പ്രധാന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുള്ള ഓക്‌സിജന്‍ഒഎസ് 15, ഗൂഗിളിന്റെ ജെമിനി എഐ മോഡലുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഇന്‍റലിജന്‍റ് സെര്‍ച്ച്, എഐ നോട്ട്‌സ്, എഐ റിപ്ലൈ തുടങ്ങിയവയുള്‍പ്പെടെ, പുതിയ ഫോട്ടോഗ്രാഫി ടൂളുകള്‍, എഐ ഡീറ്റൈല്‍ ബൂസ്റ്റ്, എഐ അണ്‍ബ്ലറര്‍, എഐ റിപ്ലക്ഷന്‍ എറേസര്‍ എന്നിവ ഈ അപ്‌ഡേറ്റിന്റെ ഭാഗമായിരിക്കും. ഷെയര്‍ വിത്ത് ഐഫോണ്‍ എന്ന ഫയല്‍ ഷെയറിംഗ് ഓപ്ഷനും പുതിയ അനുഭവം നല്‍കും. പുതിയ ഡിസൈനും ആനിമേഷനും ട്രാന്‍സിഷന്‍ മുന്‍കരുതല്‍ ഉറപ്പാക്കുന്നതിന് വിപുലമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.സിസ്റ്റം സ്റ്റോറേജ് നിയന്ത്രണത്തിനായി ഓക്‌സിജന്‍ഒഎസ് 15 നൂതന സാങ്കേതികവിദ്യയും നടപ്പിലാക്കുന്നു. കൂടാതെ, സുരക്ഷ മുന്‍ നിര്‍ത്തി തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, റിമോട്ട് ലോക്ക് തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.