June 8, 2025

സബ്‌സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കൾ; ഭാരത് ബ്രാൻഡിന്റെ രണ്ടാം ഘട്ട വിൽപ്പന കേന്ദ്രം ആരംഭിച്ചു

0
images (1) (9)

ഭാരത് ബ്രാൻഡ് ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള രണ്ടാമത്തെ ഘട്ടം കേന്ദ്ര സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അരി, ഗോതമ്പ്, സുഗന്ധ വ്യഞ്ജനങ്ങൾ, പരിപ്പ്, ഓയിൽസീഡ്സ്, ഉള്ളി എന്നിവ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഭാരത് ബ്രാൻഡ് ഉത്പന്നങ്ങൾ നാഫെഡ്, എൻസിസിഎഫ്, സെൻട്രൽ സ്റ്റോറുകൾ, കേന്ദ്രീയ ഭണ്ഡാർ എന്നിവയിലൂടെ വിപണിയിൽ എത്തിക്കും. കൂടാതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും വാങ്ങാൻ കഴിയും. ജനങ്ങൾക്ക് മിതമായ നിരക്കിൽ ആവശ്യവസ്തുക്കൾ എത്തിക്കുന്നതിനായി 2023ൽ ഈ പദ്ധതി ആരംഭിച്ചിരുന്നു.ഈ റീട്ടെയിൽ വിൽപ്പന പദ്ധതിയുടെ ആദ്യ ഘട്ടം 2023 ഒക്ടോബറിലാണ് ആരംഭിച്ചത്. ഇപ്പോൾ അരി, ഗോതമ്പ് പൊടി തുടങ്ങിയ ഉത്പന്നങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിൽപ്പനയ്‌ക്കെത്തുന്നത്. അരിയുടെ വില കിലോയ്ക്ക് 34 രൂപയും, ഗോതമ്പ് പൊടിയുടെ വില 30 രൂപയുമാണ്. ആദ്യ ഘട്ടത്തിൽ ഈ ഉൽപ്പന്നങ്ങൾ 29 രൂപയ്ക്കും 27.5 രൂപയ്ക്കും ലഭ്യമായിരുന്നു.പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 3.69 ലക്ഷം ടൺ ഗോതമ്പും 2.91 ലക്ഷം ടൺ അരിയും സെൻട്രൽ ഫുഡ് കോർപ്പറേഷൻ വഴി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ആദ്യ ഘട്ടത്തിൽ 15.20 ലക്ഷം ടൺ ഗോതമ്പ് പൊടിയും 14.58 ലക്ഷം ടൺ അരിയും വിതരണം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *