June 8, 2025

കേരളത്തിലേക്ക് 10 വന്ദേഭാരത് മെട്രോ ട്രെയിനുകള്‍; വിനോദസഞ്ചാര മേഖലയ്ക്ക് ഉജ്ജ്വല ഭാവി

0
images (1) (3)

കേരളത്തിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 വന്ദേഭാരത് മെട്രോ ട്രെയിനുകൾ എത്തുന്നു. ട്രെയിനുകളിൽ രണ്ട് എണ്ണം കൊല്ലത്തു നിന്നു തൃശൂരിലേക്കും തിരുനെൽവേലിക്കുമുള്ളതാണ്. തൃശൂരിലേക്കുള്ള ട്രെയിൻ പിന്നീട് ടൂറിസ്റ്റ് കേന്ദ്രമായ ഗുരുവായൂരിലേക്ക് കൂടി നീട്ടും. ഗുരുവായൂരിൽ ആരംഭിച്ച് മധുരയിൽ അവസാനിക്കുന്നതും തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് എറണാകുളത്ത് അവസാനിക്കുന്നതുമാണ് മറ്റു രണ്ടു ട്രെയിനുകൾ. കേരളത്തിലെ വിനോദസഞ്ചാരികൾക്ക് സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പുതിയ സ്ഥലങ്ങൾ കാണാനും ഈ ട്രെയിനുകൾ സഹായകമാകും.വന്ദേഭാരത് മെട്രോ ട്രെയിനുകൾക്ക് പരമാവധി 130 കിലോമീറ്റർ വേഗത കൈവരിക്കാം. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മികച്ച കണക്ടിവിറ്റി വന്ദേഭാരത് ട്രെയിനുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ സീസൺ ടിക്കറ്റ് സൗകര്യം ലഭ്യമാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഒരാഴ്ച മുതൽ ഒരു മാസത്തേക്കുള്ള സീസൺ ടിക്കറ്റുകൾ ലഭ്യമാകും, കൂടാതെ ഒരു മാസത്തേക്ക് 20 സിംഗിൾ ജേണി ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ ഇതിൽ അവസരമുണ്ട്.നമോ ഭാരത് ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളവയാണെങ്കിലും വില കുറവായിരിക്കും. കുറഞ്ഞ നിരക്ക് (ജിഎസ്ടി ഉൾപ്പെടെ) 30 രൂപയാണ്. നമോ ഭാരത് ട്രെയിനുകളിൽ ഭക്ഷണസൗകര്യമുണ്ടാവില്ല. എട്ട് മുതൽ 16 കോച്ചുകൾ വരെയുള്ള ട്രെയിനുകളായിരിക്കും ഇവ. സാധാരണ കോച്ചുകളിൽ 104 പേർക്ക് ഇരിക്കാനും 185 പേർക്ക് നിൽക്കാനും ശേഷിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *