June 8, 2025

റെഡ്‌മിയുടെ പുതിയ എ4 5ജി, നോട്ട് 14 സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കും

0
download

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ അടുത്തിടെ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുക്കത്തിലാണ്. എന്‍ട്രി-ലെവല്‍ 5ജി ഫോണ്‍ ആയ റെഡ്‌മി എ4 5ജി, മിഡ്-റേഞ്ച് മോഡലായ റെഡ്‌മി നോട്ട് 14 എന്നിവയാണ് വരാനിരിക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം, നവംബറില്‍ റെഡ്‌മി എ4 5ജി, ഡിസംബറില്‍ റെഡ്‌മി നോട്ട് 14 സിരീസ് ഇന്ത്യയില്‍ പുറത്തിറക്കാനാണ് ഷവോമി ഇന്ത്യയുടെ പദ്ധതി. കഴിഞ്ഞ മാസം ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ റെഡ്‌മി എ4 5ജിയുടെ ഡിസൈന്‍ ഷവോമി പ്രദര്‍ശിപ്പിച്ചിരുന്നു. പതിനായിരം രൂപയില്‍ താഴെ വിലയാകുമെന്ന് സൂചനയുള്ള ഈ ഫോണില്‍, 6.7 ഇഞ്ച് എച്ച്‌ഡി+ ഐപിഎസ് എല്‍സിഡി സ്ക്രീന്‍, 50 എംപി റിയര്‍ ക്യാമറ, 8 എംപി മുന്‍ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി, 18 വാട്ട് ചാര്‍ജിംഗ് എന്നിവയുണ്ട്. സ്‌നാപ്‌ഡ്രാഗണ്‍ 4എസ് ജനറേഷന്‍ 2 പ്രൊസസറാണ് പ്രതീക്ഷിക്കുന്നത്.ഷവോമി, റെഡ്‌മി എ4 5ജിക്ക് പിന്നാലെ റെഡ്‌മി നോട്ട് 14 സിരീസ് പുറത്തിറക്കാനുള്ള പദ്ധതിയിലാണ്. ചൈനയില്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഈ സീരിസില്‍ റെഡ്‌മി നോട്ട് 14, നോട്ട് 14 പ്രോ, നോട്ട് 14 പ്രോ പ്ലസ് മോഡലുകള്‍ ഉള്‍പ്പെടുന്നതാണ്. ഇന്ത്യയില്‍ പ്രധാന മോഡല്‍ ആയ റെഡ്‌മി നോട്ട് 14 സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് മാത്രമായിരിക്കാം ഡിസംബറില്‍ എത്തുക. 2022ന് ശേഷം ആദ്യമായാണ് ഒരേ വര്‍ഷം ഒരിലധികം നോട്ട് സീരിസ് ഫോണുകള്‍ റെഡ്‌മി പുറത്തിറക്കുന്നത്. അതേസമയം, 2025 മാര്‍ച്ചിന് മുമ്പ് റെഡ്‌മി നോട്ട് 15 സിരീസ് വരാന്‍ സാധ്യതയില്ല.

Leave a Reply

Your email address will not be published. Required fields are marked *