ഫോറെക്സ് കരുതല്‍ ശേഖരം 3.46 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 684.81 ബില്യണ്‍ ഡോളറായി: ആര്‍ബിഐ

ഓക്ടോബർ 25ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 3.463 ബില്യൺ ഡോളർ കുറഞ്ഞ് 684.805 ബില്യൺ ഡോളറായി ചുരുങ്ങിയതായി ആർബിഐ അറിയിച്ചു.മുൻ ആഴ്ചയിൽ മൊത്തം കരുതൽ ശേഖരം 2.163 ബില്യൺ ഡോളർ കുറഞ്ഞ് 688.267 ബില്യൺ ഡോളറായി ചുരുങ്ങിയിരുന്നു. സെപ്റ്റംബർ അവസാനം, ഈ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയായ 704.885 ബില്യൺ ഡോളറിലെത്തി.ഓക്ടോബർ 25ന് അവസാനിച്ച ആഴ്ചയിൽ, കരുതൽ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികൾ 4.484 ബില്യൺ ഡോളർ കുറഞ്ഞ് 593.751 ബില്യൺ ഡോളറായി കുറഞ്ഞതായി പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു.ഡോളറിന്റെ അടിസ്ഥാനത്തിലുള്ള ഈ വിദേശ കറൻസി ആസ്തികളിൽ, വിദേശ നാണ്യ കരുതൽ ശേഖരത്തിൽ സൂക്ഷിക്കുന്ന യൂറോ, പൗണ്ട്, യെൻ പോലുള്ള യുഎസ് ഇതര കറൻസികളുടെ മൂല്യ വർധനയോ, മൂല്യ തകർച്ചയോ ഫലമായി പ്രതിഫലിക്കപ്പെടും.ഈ ആഴ്ചയിൽ സ്വർണ ശേഖരം 1.082 ബില്യൺ ഡോളർ വർധിച്ച് 68.527 ബില്യൺ ഡോളറിലെത്തിയതായി ആർബിഐ അറിയിച്ചു.സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ) 52 മില്യൺ ഡോളർ കുറഞ്ഞ് 18.219 ബില്യൺ ഡോളറായി ചുരുങ്ങിയതായി ആർബിഐ അറിയിച്ചു.റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐഎംഎഫ് സഹിതമുള്ള ഇന്ത്യയുടെ കരുതൽ നില 9 മില്യൺ ഡോളർ കുറഞ്ഞ് 4.307 ബില്യൺ ഡോളറായി, ആർബിഐ ഡാറ്റ തെളിയിക്കുന്നു.