സ്വർണ വിലയിൽ വീണ്ടും ഇടിവ്

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനത്തിലും സ്വർണ്ണവിലയിൽ ഇടിവ്. ഇന്നത്തെ വില ഇടിവിൽ പവന് 120 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം ഇന്നലെയും ഇന്നും സ്വർണ്ണവിലയിൽ കുറവാണ് അനുഭവപ്പെടുന്നത്. എന്നാൽ ആഗോള വിപണിയിൽ അസ്ഥിരത തുടരുന്നതിനാൽ വിലയുടെ തുടർ നീക്കം പ്രവചിക്കാൻ പ്രയാസമുണ്ട്.ഗ്രാമിന് 15 രൂപയാണ് ഇന്നത്തെ വില കുറവ്. ഇന്ന് സംസ്ഥാനത്ത് സ്വർണ്ണ വില ഗ്രാമിന് 7370 രൂപയും, പവന് 58960 രൂപയുമായി കുറഞ്ഞു. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6075 രൂപയിലെത്തി. അതേസമയം, വെള്ളി വിലയിൽ മാറ്റം ഇല്ലാതെ ഇപ്പോഴും ഗ്രാമിന് 103 രൂപയിലാണ് വ്യാപാരം നടക്കുന്നത്.കേരളത്തിൽ സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിന് ശേഷം വീണ്ടും കുറയുകയാണ്. രണ്ട് ദിവസം മുൻപ് പവന് 59,640 രൂപയും, ഗ്രാമിന് 7,455 രൂപയും രേഖപ്പെടുത്തിയിരുന്നു.പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കൂടാതെ അമേരിക്കൻ ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രവചനങ്ങൾ എന്നിവയാണ് സ്വർണ്ണവില ഉയരാൻ കാരണമായ ഘടകങ്ങൾ.