ഒല ഇലക്ട്രിക് മൊബിലിറ്റിക്ക് വൻ വളർച്ച: ഒക്ടോബറില്‍ 74% വിൽപ്പന വർധനവ്

ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഒക്ടോബർ മാസത്തിൽ വാഹന രജിസ്ട്രേഷനിൽ 74 ശതമാനം വളർച്ച കൈവരിച്ചു. ഒക്ടോബർ മാസത്തിൽ 41,605 യൂണിറ്റ് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഒക്ടോബറിലെ വിൽപ്പന 50,000 യൂണിറ്റുകൾ എത്തി എന്നാണ് ഒല ഇലക്ട്രിക് പുറത്തിറക്കിയ പ്രസ്താവന.വാഹന രജിസ്ട്രേഷൻ വിവരങ്ങൾ വാഹന ഡാറ്റ അടിസ്ഥാനമാക്കിയാണ് നൽകിയത്.ഉത്സവ സീസൺ കമ്പനിക്ക് വലിയ നേട്ടമാണ് നൽകിയത്. വിപുലമായ മോഡൽ പോർട്ട്ഫോളിയോയും ഉപഭോക്തൃ ആവശ്യത്തിലെ വർധനയും വിൽപ്പന ശൃംഖലയുടെ ശക്തിവർധനവും ഈ ഉയർന്ന വിൽപ്പനയെ പിന്തുണച്ചു. വരും മാസങ്ങളിലും ഈ വളർച്ച തുടരും എന്ന് ഒല ഇലക്ട്രിക് പ്രതിനിധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.കമ്പനിയുടെ ഉടമസ്ഥതയിലുള്ള സേവന കേന്ദ്രങ്ങളുടെ എണ്ണം ഡിസംബർ വരെ 1,000 ആക്കി ഇരട്ടിയാക്കുന്നതിന് ഒരു കാമ്പെയ്ൻ ആരംഭിച്ചതായി ഒല അറിയിച്ചു. കൂടാതെ, 2025 അവസാനം നാൾക്ക് മുൻപ് വിൽപ്പനയും സേവനവുമായുള്ള നെറ്റ് വർക്ക് പങ്കാളികളായി 10,000 പേരെ ഉൾപ്പെടുത്താനുള്ള പദ്ധതിയും നടപ്പാക്കും.