June 8, 2025

വിമുക്തസൈനികർക്ക് സംരംഭ വായ്പാ പദ്ധതിയുമായി കെ.എഫ്.സി: രണ്ടുകോടി രൂപ വരെ വായ്പ

0
images (2)

കേരള ഫിനാൻഷ്യൽ കോർപറേഷൻ വിമുക്തസൈനികർക്കായി സംരംഭങ്ങൾ തുടങ്ങാൻ വായ്പാ പദ്ധതി ഒരുക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി പരമാവധി രണ്ടു കോടി രൂപവരെ വായ്പ അനുവദിക്കും.മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയുടെ (സിഎംഇഡിപി) ഭാഗമായ സിഎംഇഡിപി-എക്സ് സർവ്വീസ് മെൻ സ്കീം എന്ന പേരിലാണ് ഈ വായ്പ പദ്ധതി നടപ്പാക്കുന്നത്. ഒരു വർഷത്തെ മോറട്ടോറിയം അടക്കം വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ച് വർഷമാണ്. പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. പലിശ നിരക്ക് 11 ശതമാനം ആയിരിക്കും, എന്നാൽ സർക്കാർ നൽകിയ മൂന്ന് ശതമാനം സബ്സിഡിയും കെഎഫ്സിയുടെ രണ്ട് ശതമാനം പലിശ റിബേറ്റും ലഭിക്കുന്നതിനാൽ സംരംഭകൻക്ക് വെറും ആറു ശതമാനം പലിശ മാത്രം നൽകിയാൽ മതി. എംഎസ്എംഇ ഉദയം രജിസ്ട്രേഷൻ നേടിയ സംരംഭങ്ങൾക്കാണ് വായ്പ അനുവദിക്കുക.അപേക്ഷിക്കുന്ന വിമുക്തസൈനികർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസ് നൽകുന്ന തിരിച്ചറിയൽ കാർഡ്‌യും സാക്ഷ്യപത്രവുമാണ് ഹാജരാക്കേണ്ടത്. താൽപര്യമുള്ളവർക്ക് www.kfc.org വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *