എന്‍ടിപിസി ഗ്രീന്‍ എനര്‍ജി; ഐപിഒയ്ക്ക് സെബിയുടെ അംഗീകാരം

എന്‍ടിപിസിയുടെ പുനരുപയോഗ ഊര്‍ജ വിഭാഗമായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഐപിഒയ്ക്ക് സെബിയുടെ അംഗീകാരം. 10,000 കോടി രൂപ സമാഹരിക്കുന്ന ഈ ഇഷ്യൂവിന്റെ കരട് പത്രിക 2024 സെപ്റ്റംബര്‍ 18-ന് സെബിയില്‍ സമര്‍പ്പിക്കുകയായിരുന്നു. എന്‍ടിപിസി ഗ്രീന്‍ എനര്‍ജി, എന്‍ടിപിസിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്.10 രൂപ മുഖവിലയുള്ള ഈ ഇഷ്യൂവില്‍ പുതിയ ഓഹരികള്‍ മാത്രം ഉള്‍ക്കൊള്ളുന്നു. ഈ ഇഷ്യൂവില്‍ നിന്ന് ലഭിക്കുന്ന 7,500 കോടി രൂപ, കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എന്‍ടിപിസി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിലേക്കുള്ള നിക്ഷേപത്തിനായും ചില വായ്പകളുടെ ഭാഗികമായോ പൂര്‍ണ്ണമായോ തിരിച്ചടവിനായും ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.2024 ജൂണ്‍ 30-ന് എനിക്ക് നടന്ന പ്രവര്‍ത്തനങ്ങളും 2024 സാമ്പത്തിക വര്‍ഷത്തിലെ വൈദ്യുതി ഉല്‍പ്പാദനവും അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ അനുസരിച്ച്, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ പുനരുപയോഗ ഊര്‍ജ്ജ കമ്പനിയായാണ് കണക്കാക്കപ്പെടുന്നത്.ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് & സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, നുവാമ വെല്‍ത്ത് മാനേജ്മെന്റ് എന്നിവരാണ് ഈ ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.