March 22, 2026

ഐഒസി അറ്റാദായത്തില്‍ 98.6% ഇടിവ്

0
images (2) (12)

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസി)യുടെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 98.6 ശതമാനം ഇടിവ് സംഭവിച്ചു. റിഫൈനറി മാര്‍ജിനുകളും മാര്‍ക്കറ്റിംഗ് മാര്‍ജിനുകളും ഇടിഞ്ഞതാണ് ഇതിന് കാരണം എന്ന് വിലയിരുത്തപ്പെടുന്നു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനി 180.01 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12,967.32 കോടി രൂപ ലാഭം നേടിയിരുന്നുവെന്ന് ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. ഏപ്രില്‍-ജൂണ്‍ പാദത്തിലെ 2,643.18 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോഴും ലാഭത്തില്‍ തുടര്‍ച്ചയായി ഇടിവ് സംഭവിച്ചു. റിഫൈനറി മാര്‍ജിനുകള്‍ കുറഞ്ഞതും ഗാര്‍ഹിക പാചക വാതക എല്‍പിജി ഗവണ്‍മെന്റ് നിയന്ത്രിത വിലയില്‍ വില്‍ക്കുന്നതിനാല്‍ വരുമാന നഷ്ടം സംഭവിച്ചതുമാണ് ഇതിന് പ്രധാന കാരണം. സെപ്റ്റംബര്‍ 30ന് അവസാനിച്ച ആദ്യ പകുതിയില്‍ ഐഒസിക്ക് എല്‍പിജിയില്‍ നിന്ന് 8,870.11 കോടി രൂപ വീണ്ടെടുക്കാനായിട്ടില്ല. ഇന്ധന റീട്ടെയിലിംഗ് ബിസിനസുകളില്‍ നിന്നുള്ള നികുതിക്ക് മുന്‍പുള്ള വരുമാനം 10.03 കോടി രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ഓപ്പറേഷന്‍ വരുമാനത്തെ ബാധിക്കുകയും ചെയ്തു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഇതിന് മുന്‍പ് 2.02 ലക്ഷം കോടി രൂപ വരുമാനം ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ 1.95 ലക്ഷം കോടിയിലേക്ക് കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *