June 8, 2025

കേരളത്തിൽ റബര്‍ കൃഷി പ്രതിസന്ധിയിൽ; ത്രിപുരയിലെ വിപുലീകരണം കേരളത്തെ ഭാവിയിൽ ബാധിക്കുമോ?

0
Latex-rubber-tree

കേരളത്തിന്റെ റബർ വിപണിയിൽ പ്രാധാന്യം നാളുകൾക്കകം കുറഞ്ഞേക്കുമെന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ റബർ കൃഷി കുറയുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇതിന് കാരണം. ഇന്ത്യയിൽ റബർ കൃഷി വ്യാപിപ്പിച്ച് ഉത്പാദനം വർധിപ്പിക്കുകയും റബർ വില കുറയ്ക്കുകയും ചെയ്യാനാണ് ടയർ കമ്പനികൾ ലക്ഷ്യമിടുന്നത്.രാജ്യത്ത് റബർ ഉത്പാദനത്തിൽ കേരളം മുന്നിലാണ്, അതിനു പിന്നാലെ ത്രിപുരയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും. ത്രിപുരയിൽ അഞ്ച് വർഷം മുമ്പ് ആരംഭിച്ച ‘ചീഫ് മിനിസ്റ്റർ റബർ മിഷൻ’ പദ്ധതി വലിയ വിജയമായി മാറിയിട്ടുണ്ട്. സാധാരണക്കാരായവർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്ന ഈ പദ്ധതി, ആദിവാസി ജനവിഭാഗങ്ങൾ കൂടുതലായി ഉള്ള പ്രദേശങ്ങളിൽ വലിയ വിജയമാണ് നേടിയത്. 46,086 ഹെക്ടറിലെ റബർ കൃഷി നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. 56,400 കുടുംബങ്ങൾ പദ്ധതിയിൽ അംഗമാണ്.ട്രൈബൽ വെൽഫെയർ വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച ഈ പദ്ധതിക്ക് ടയർ നിർമ്മാണ കമ്പനികളുടെ സംഘടനയായ ആത്മയുടെ പിന്തുണ ലഭ്യമാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 60,000 കുടുംബങ്ങളിലേക്ക് 60,000 ഹെക്ടറിൽ റബർ കൃഷി വ്യാപിപ്പിക്കാനാണ് ത്രിപുര സർക്കാർ നീക്കം നടത്തുന്നത്.കേരളത്തിലെ റബർ ഉത്പാദകർക്ക് ഭാവിയിൽ ഈ സ്ഥിതിയിൽ വെല്ലുവിളി നേരിടേണ്ടി വരും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചെലവുകൾ കുറവായതിനാൽ, കേരളത്തിൽ ലഭിക്കുന്ന വിലയുടെ പകുതി ലഭിച്ചാലും ഇവിടങ്ങളിൽ റബർ കൃഷി ലാഭകരമായിരിക്കും. റബർ ബോർഡ് ഉൾപ്പെടെയുള്ള കേന്ദ്രസ്ഥാപനങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്നതും കേരളത്തിലെ കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഉൽപ്പാദനം വർധിക്കുന്നത് വില തളയ്ക്കുന്നതിലേക്ക് നയിക്കുമെന്ന ഭയം കേരളത്തിലെ കർഷകർക്ക് ഉണ്ടാകും. ഇത് ഒഴിവാക്കാൻ, മറ്റ് വിളകൾക്ക് ഉള്ളതുപോലെ, കേന്ദ്ര സർക്കാർ റബർ കൃഷിക്ക് താങ്ങുവില നൽകണമെന്നാണ് കേരളത്തിലെ കർഷകർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *