June 8, 2025

സുസ്ഥിര ഗതാഗതസംവിധാനം: കൊച്ചി നമ്പർ വൺ

0
mg-road-kochi

ന്യൂഡൽഹി: പതിനേഴാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായി പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങൾക്കുള്ള പുരസ്കാരം കേന്ദ്ര ഭവന-നഗരകാര്യമന്ത്രാലയം പ്രഖ്യാപിച്ചു. ഏറ്റവുംമികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരം കൊച്ചിയാണ്‌. ഭുവനേശ്വറാണ് മികച്ച പൊതുഗതാഗതസംവിധാനമുള്ള നഗരം. മികച്ച മോട്ടോർരഹിത ഗതാഗത സംവിധാനം ശ്രീനഗറിലും.

മികച്ചസുരക്ഷയും സുരക്ഷാസംവിധാനവുമുള്ള നഗരം -ഗാന്ധിനഗർ, മികച്ച ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റമുള്ള നഗരം -സൂറത്ത്, ഏറ്റവും നൂതനമായ ഫിനാൻസിങ് മെക്കാനിസമുള്ള നഗരം -ജമ്മു, ഗതാഗതത്തിൽ പൊതുജനപങ്കാളിത്തത്തിന്റെ മികച്ച റെക്കോഡുള്ള നഗരം -ബെംഗളൂരു, മികച്ച മൾട്ടിമോഡൽ ഇന്റഗ്രേഷനുള്ള മെട്രോ റെയിൽ -ബെംഗളൂരു, മികച്ച പാസഞ്ചർ സേവനങ്ങളുള്ള മെട്രോ റെയിൽ -മുംബൈ. ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ അർബൻ മൊബിലിറ്റി ഇന്ത്യ സമാപനസമ്മേളനം കേന്ദ്ര നഗരകാര്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഉദ്ഘാടനംചെയ്തു. ഹരിയാണയിലെ ഗുരുഗ്രാം 2025-ലെ അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനവേദിയാകും.

Leave a Reply

Your email address will not be published. Required fields are marked *