സോഷ്യല്‍ വെഞ്ച്വര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മലയാളി സംരംഭകൻ രഞ്ജിത് ജോര്‍ജിന്

കേന്ദ്ര കൃഷി വകുപ്പിന്‍റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍) പ്രൊമോട്ട് ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് (ഐ.ഐ.എം.ആര്‍) ഏര്‍പ്പെടുത്തിയ “സോഷ്യല്‍ വെഞ്ച്വര്‍ ഓഫ് ദി ഇയര്‍” അവാര്‍ഡ് മലയാളി സംരംഭകന്. രഞ്ജിത് ജോര്‍ജ് നേതൃത്വം നൽകുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രഷ് സ്റ്റാര്‍ട്ട് വെല്‍നസ് കഫെ, വൈ2കെ ടോട്സ് ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങൾക്കാണ് പുരസ്കാരം. ഹൈദരാബാദില്‍ നടന്ന ഇന്റര്‍നാഷനല്‍ ന്യൂട്രി-സെറിയല്‍ കണ്‍വെന്‍ഷനില്‍ പെപ്സികോ ഏഷ്യാ പസഫിക് ആര്‍ ആന്‍ഡ് ഡി തലവന്‍ മിജാനുര്‍ റഹ്‌മാനില്‍ നിന്നാണ് രഞ്ജിത് അവാര്‍ഡ് ഏറ്റുവാങ്ങിയത്.ഫ്രഷ് സ്റ്റാര്‍ട്ട് വെല്‍നസ് കഫെയും വൈ2കെ ടോട്സ് ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന “ഗുഡ് ഫുഡ് ത്രൈവ്”, “നൗറിഷ് ദെയര്‍ ഫ്യൂച്വര്‍” തുടങ്ങിയ പദ്ധതികളെ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയിരിക്കുന്നത്. സമ്പത്തിന്‍റെ താഴ്ന്ന നിരയിലുള്ള കുട്ടികളില്‍ പോഷകാഹാരക്കുറവ് മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനവും വിതരണംചെയ്തും പരിഹരിക്കുന്നതില്‍ ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, അങ്കണവാടികള്‍, ഗിരിവര്‍ഗ മേഖലകള്‍ എന്നിവിടങ്ങളില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുമെന്നും രഞ്ജിത് വ്യക്തമാക്കി. കുട്ടികളില്‍ ജങ്ക് ഫുഡിന്റെ ഉപയോഗം കുറക്കാന്‍ ശ്രമിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡിന് പകരം മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിച്ച് ഈ ലക്ഷ്യം കൈവരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 2020ല്‍ ബോക്സ്-പാക്ക്ഡ് വെല്‍നസ് ഡയറ്റ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ച “ഫുഡ് ഫ്ളേവേഴ്സ്” സ്റ്റാര്‍ട്ടപ്പിന്‍റെ പ്രൊമോട്ടറായ രഞ്ജിത് 2021ല്‍ ഫ്രഷ് സ്റ്റാര്‍ട്ട് വെല്‍നസ് കഫെ തുടങ്ങുകയും ചെയ്തു. ഫ്രഷ് സ്റ്റാര്‍ട്ട് വെല്‍നസ് കഫെയുടെ ഉല്‍പ്പാദനകേന്ദ്രം ബാംഗ്ലൂരിലും മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ www.thewellnesscafe.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.