സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയായി

സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ തുടരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,315 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയായി.18 കാരറ്റ് സ്വർണത്തിൻ്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 37 രൂപ കുറഞ്ഞ് 5,985 രൂപയായി. എന്നാൽ, വെള്ളിവിലയിൽ മാറ്റമൊന്നുമില്ല; ഗ്രാമിന് 104 രൂപയാണ് ഇപ്പോഴത്തെ നിരക്ക്.സംസ്ഥാനത്ത് റെക്കോർഡുകൾ പിന്നിട്ട സ്വർണവില പവന് 59,000 രൂപ കടന്ന് ഉയരുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഇന്ന് വിലയിൽ നേരിയ ഇടിവ് വന്നിരിക്കുന്നത്. വില കുറയുകയും ചെയ്തെങ്കിലും ആഭരണപ്രേമികൾക്ക് ആശങ്ക നൽകുന്നതാണ് നിലവിലെ വിപണി സ്ഥിതികൾ.