September 26, 2026

പുതുമയോടെ വരുന്നു മാരുതി സുസുക്കി ഡിസയര്‍; നവംബര്‍ 11ന് വിപണിയിലെത്തും

0
images (2) (7)

സ്വിഫ്റ്റിനും ഡിസയറിനും ഇടയില്‍ രൂപരേഖയില്‍ ഉണ്ടായിരുന്ന സാമ്യതകളെ മാറ്റുകയാണ് ഈ പ്രാവശ്യം മാരുതി സുസുക്കി. പുതുമുഖ രൂപത്തോടുകൂടിയെത്തുന്ന ഡിസയര്‍ നവംബര്‍ 11ന് പുറത്തിറങ്ങും. ദീപാവലിക്കു പിന്നാലെ ഡിസയര്‍ വിപണിയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പുതുമയാര്‍ന്ന രൂപവിപുലമായ ഡിസൈന്‍ മാറ്റങ്ങളോടെയാണ് പുതിയ ഡിസയര്‍ അവതരിക്കുന്നത്. സ്വിഫ്റ്റില്‍നിന്ന് വ്യത്യസ്തമായ രൂപഭാവം നല്‍കുന്ന പുതിയ ഡിസൈനാണ് ഇതിന് നല്‍കിയിരിക്കുന്നത്. പുറമെയുള്ള രൂപത്ത് വ്യത്യാസമുണ്ടെങ്കിലും, ഉള്ളിലെ ഫീച്ചറുകളും എന്‍ജിനും പലതും പഴയതുതന്നെ നിലനിര്‍ത്തിയിട്ടുണ്ട്.ഓഡിയുടെ ആകൃതിയില്‍ കറുപ്പ് നിറത്തിലുള്ള ഗ്രില്‍, മെലിഞ്ഞ ഹെഡ്‌ലൈറ്റുകള്‍, കൂടുതല്‍ സ്‌പോര്‍ട്ടിയായ മുന്‍ ബംപര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സ്റ്റൈലിഷ് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് ഡിസയറെ പ്രത്യേകമാക്കുന്നത്.അടുത്ത തലമുറ ഫീച്ചറുകള്‍സണ്‍റൂഫ് അടക്കമുള്ള അധിക ഫീച്ചറുകള്‍ പുതിയ ഡിസയറിലുണ്ടാകും. പല ഇന്റീരിയര്‍ ഫീച്ചറുകളും സ്വിഫ്റ്റുമായി സാമ്യമുള്ളവയാണ്. ലൈറ്റ് നിറത്തിലുള്ള ഡാഷ്ബോര്‍ഡും പ്രീമിയം സീറ്റുകളും അടങ്ങിയതാണ് പുതിയ ഡിസയര്‍. 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 4.2 ഇഞ്ച് ഡിജിറ്റല്‍ എംഐഡി എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളും സവിശേഷതകളും ഇതില്‍ ലഭ്യമാണ്. ഉയര്‍ന്ന വകഭേദങ്ങളില്‍ അഡാസ് സാങ്കേതികവിദ്യ ഉള്‍പ്പെടുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.എന്‍ജിന്‍ ശേഷിസ്വിഫ്റ്റിന്റെ 1.2 ലീറ്റര്‍ Z സീരീസ് പെട്രോള്‍ എന്‍ജിനാണ് ഡിസയറിനും നല്‍കിയിരിക്കുന്നത്. പെട്രോളിനൊപ്പം സിഎന്‍ജി ഓപ്ഷനും ലഭ്യമാകും. ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് പെട്രോള്‍ പതിപ്പിനായി മാത്രമാണ്, സിഎന്‍ജി പതിപ്പില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്.വരുമാന ആഴ്ച്ചകളില്‍ പുതിയ ഡിസയര്‍ മോഡലിന്റെ ബുക്കിങ് ആരംഭിക്കാന്‍ സാധ്യതയുണ്ട്. നവംബര്‍ മധ്യത്തോടെ ഉപഭോക്താക്കളുടെ കൈകളിലെത്തും. മാരുതിയുടെ പുതിയ മോഡല്‍ പ്രധാനമായും ഹ്യുണ്ടേയ് ഓറ, ടാറ്റ ടിഗോര്‍ തുടങ്ങിയ മോഡലുകളോടും ഡിസംബറില്‍ എത്താനിരിക്കുന്ന ഹോണ്ട അമെയ്‌സുമായുമാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *