June 8, 2025

സ്വർണ നിക്ഷേപകർക്ക് വൻ ലാഭം; ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിയാണോ? പരിചയപ്പെടാം ഡിജിറ്റൽ മാർഗങ്ങൾ

0
images (2) (3)

സ്വർണം റെക്കോർഡ് വിലയിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ, മുമ്പ് കുറഞ്ഞ വിലയിൽ വാങ്ങിയവർക്ക് ഇപ്പോൾ മികച്ച ലാഭം കൊയ്യാൻ അവസരം. ഭൗമരാഷ്ട്രീയ അസ്ഥിരത മൂലം സ്വർണവില ഉയരാനുള്ള സാധ്യതയുണ്ട്. ഇപ്പോഴത്തെ വിപണി വില പവന് 58,880 രൂപയാണ്, ഇത് 60,000 രൂപ കടക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ, ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നത് അനുകൂലമാണോ? ഭൗതിക സ്വർണം വാങ്ങുന്നതിനേക്കാൾ കൂടുതൽ ലാഭകരമായ ഡിജിറ്റൽ നിക്ഷേപ മാർഗങ്ങളുണ്ട്. അതിൽ ഏറ്റവും മികച്ച നാല് മികച്ച ഓപ്ഷനുകൾ പരിചയപ്പെടാം.

ഡിജിറ്റൽ ഗോൾഡ്

പണവും സമ്പത്തും സമ്പാദിക്കാനാഗ്രഹിക്കുന്നവർക്ക് ഡിജിറ്റൽ ഗോൾഡ് നല്ലൊരു ഓപ്ഷനാണ്. ഇത് ഫിസിക്കൽ സ്വർണത്തിന്റെ വിപണി മൂല്യം അനുസരിച്ച് നിക്ഷേപത്തിന്റെ വരുമാനം നൽകുന്നു. ഡിജിറ്റൽ സ്വർണം 100% ശുദ്ധവും സുരക്ഷിതവുമാണ്, കൂടാതെ ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. മൊബൈൽ ഇ-വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴിയാണ് ഇത് ലഭ്യമാക്കുന്നത്.

ഗോൾഡ് ഇടിഎഫുകൾ

ഹ്രസ്വകാല നിക്ഷേപത്തിനായി എളുപ്പത്തിൽ പണമാക്കി മാറ്റാവുന്ന ഗോൾഡ് ഇടിഎഫുകൾ മികച്ച മാർഗമാണ്. മ്യൂച്വൽ ഫണ്ടിന്റെ പ്രവർത്തന രീതിയിൽ നിക്ഷേപം നടത്താനാണ് ഇതു സഹായിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതിനാൽ സ്വർണ്ണ വിലയുടെ മാറ്റം കൃത്യമായി അനുഭവപ്പെടും. ഒരു യൂണിറ്റ് വിലക്ക് ഒരു ഗ്രാം യഥാർത്ഥ സ്വർണ്ണത്തിന്റെ വില തന്നെ നൽകേണ്ടതാണ്. ലിസ്റ്റഡ് ആയതിനാൽ മാർക്കറ്റിൽ എപ്പോൾ വേണമെങ്കിലും വ്യാപാരം നടത്താവുന്നതാണ്.

ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ

സ്വർണ നിക്ഷേപത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിനാൽ, സ്വർണത്തിന്റെ മൂല്യം നേരിട്ട് ആശ്രയിക്കുന്നതാണ്. ഇവയ്ക്ക് പ്രതിമാസം 1,000 രൂപയുടെ എസ്‌ഐപി നിക്ഷേപം ആവശ്യമാണ്.

സോവറിൻ ഗോൾഡ് ബോണ്ട്

യഥാർത്ഥ സ്വർണത്തിന് പകരം സർക്കാർ പിന്തുണയുള്ള സുരക്ഷിത നിക്ഷേപമാണ് സോവറിൻ ഗോൾഡ് ബോണ്ട്. 2.5% പലിശ ലഭിക്കുന്നതിനാൽ ഇത് ജനപ്രിയ നിക്ഷേപ മാർഗമാണ്. റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഈ ബോണ്ട്, ഒരു ഗ്രാം മുതൽ നാല് കിലോഗ്രാം വരെയുള്ള നിക്ഷേപം അനുവദിക്കുന്നു. 8 വർഷം കാലാവധിയുള്ള ബോണ്ടാണിത്.

Leave a Reply

Your email address will not be published. Required fields are marked *