June 8, 2025

നെൽകർഷകർക്ക് ആശ്വാസമായി കാപ്കോസ് റൈസ് മിൽ പദ്ധതി

0
images (2) (1)

നെൽകർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി പ്രവർത്തിക്കുന്ന കേരള പാഡി പ്രൊക്യുർമെന്റ്, പ്രോസസ്സിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (കാപ്കോസ്) നബാർഡിൽ നിന്ന് ധനസഹായം ലഭിച്ചു. നബാർഡിന്റെ ഗ്രാമീണ അടുക്കള വികസന ഫണ്ടിന്റെ (ആർ.ഐ.ഡി.എഫ്) കീഴിൽ 74 കോടി രൂപയാണ് കാപ്കോസിന് അനുവദിച്ചതെന്ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്. കാപ്കോസിന്റെ പദ്ധതി പ്രാരംഭ പ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ പത്തു കോടി രൂപ ധനസഹായമായി അനുവദിച്ചിട്ടുണ്ട്, ഇതിൽ ഒരു കോടി രൂപ ലഭ്യമായിക്കഴിഞ്ഞു. 48 സംഘങ്ങളിൽ നിന്നായി ആറുകോടി 33 ലക്ഷം രൂപ ഓഹരിയായി സമാഹരിച്ചു. കൂടാതെ 20 ലക്ഷം രൂപ സഹകരണ വകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ കാപ്കോസിന്റെ ആദ്യ മിൽ നിർമ്മാണം കിടങ്ങൂർക്കു സമീപം പത്തു ഏക്കർ സ്ഥലത്ത് ആരംഭിച്ചു. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിർമാണ ചുമതലയിലെത്തിയതിനാൽ, പതിനെട്ട് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 50,000 മെട്രിക് ടൺ നെല്ല് സംസ്‌ക്കരിക്കാനുള്ള ശേഷിയുള്ള മിൽ സാങ്കേതിക പരിഷ്കാരങ്ങളോടെ പ്രവർത്തിക്കും. നെല്ല് സംഭരിക്കുന്നതിനായി 3,500 ടൺ ശേഷിയുള്ള 8 ആധുനിക സൈലോകളും സ്ഥാപിക്കും. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് സഹകരണമേഖലയിലെ റൈസ് മിൽ സ്ഥാപിക്കാനുള്ള തീരുമാനം. 18 മാസത്തിനുള്ളിൽ മിൽ പൂർത്തിയാകുമ്പോൾ അപ്പർ കുട്ടനാട് മേഖലയിൽ നെല്ലുസംസ്‌കരണത്തിൽ സർക്കാർ ഇടപെടൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. കാപ്കോസ് കർഷകർകരുടെ കണ്ണീരൊപ്പുന്ന വിലമതിക്കുന്ന ഒരു സ്ഥാപനമായി മാറുമെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *