ദീപാവലി ഷോപ്പിംഗിൽ കനത്ത ഓഫറുകളുമായി ക്രെഡിറ്റ് കാർഡുകൾ: മികച്ച ഡീലുകൾ ഏതൊക്കെയെന്ന് അറിയാം

ദീപാവലി ഷോപ്പിംഗിനായി വിപണികൾ ആവേശത്തിലാണ്, ചെലവുകൾ കൂടുതലായതിനാൽ ക്രെഡിറ്റ് കാർഡുകളുടെ ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ ദീപാവലി അനുയോജ്യമായ സമയമാണ്. പ്രമുഖ ബാങ്കുകൾ അവരുടെ ക്രെഡിറ്റ് കാർഡുകൾക്ക് മികച്ച ഓഫറുകൾ ഈ സമയത്ത് നൽകുന്നുണ്ട്. അവയിൽ ചില പ്രധാനമായ ഓഫറുകൾ പരിശോധിക്കാം.
ഐസിഐസിഐ ബാങ്ക്:
ജിയോമാർട്ട്, സൊമാറ്റോ, സ്വിഗി, സ്വർണാഭരണങ്ങൾ തുടങ്ങിയവയ്ക്ക് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന് നിരവധി ഡിസ്ക്കൗണ്ടുകൾ ലഭ്യമാണ്. ജിയോ മാർട്ടിൽ 2500 രൂപയുടെ ഇടപാടിന് 500 രൂപ ഡിസ്ക്കൗണ്ട് ലഭിക്കും. സൊമാറ്റോയിൽ 599 രൂപയുടെ ഓർഡറിന് 50 രൂപയും, സ്വിഗിയിൽ 649 രൂപയ്ക്ക് 50 രൂപ ഡിസ്ക്കൗണ്ടും ലഭിക്കും. സൂറത്ത് ഡയമണ്ട് ജ്വല്ലറിയിൽ 2000 രൂപയ്ക്കു മുകളിൽ വാങ്ങുന്ന ആഭരണങ്ങൾക്ക് 20% ഇൻസ്റ്റന്റ് ഡിസ്ക്കൗണ്ട് ലഭിക്കും. ഐഫോൺ 16 ഓൺലൈനായി വാങ്ങുമ്പോൾ 6000 രൂപ ഡിസ്ക്കൗണ്ട് ലഭിക്കും. ടിബിസെഡ് വഴിയുള്ള സ്വർണാഭരണങ്ങൾ 50,000 മുതൽ 99,999 രൂപ വരെ വിലയുള്ളതാണെങ്കിൽ 2500 രൂപ മുതൽ 5000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ, റിലയൻസ് ഡിജിറ്റലിൽ 10,000 രൂപയ്ക്കു മുകളിൽ ഉള്ള ഉൽപ്പന്നങ്ങൾക്ക് 10% ഡിസ്ക്കൗണ്ടും ആമസോൺ വഴി വാങ്ങുന്നവയ്ക്ക് 10% ഡിസ്ക്കൗണ്ടും മിന്ത്ര വഴി വാങ്ങുമ്പോൾ 250 രൂപയും ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്:
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ട്രാവൽ എക്സ്പി വഴിയുള്ള രാജ്യാന്തര വിമാന, ആഭ്യന്തര യാത്ര ബുക്കിംഗിൽ 15% വരെ ഡിസ്ക്കൗണ്ട് ലഭിക്കും.
എസ് ബി ഐ കാർഡ്:
എസ് ബി ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഫോൺ വാങ്ങുമ്പോൾ 10,000 രൂപ വരെ ഡിസ്ക്കൗണ്ട് ലഭിക്കും. തനിഷ്ക് വഴി 80,000 രൂപയ്ക്ക് മുകളിലുള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 4000 രൂപ വരെ ഡിസ്ക്കൗണ്ടും ഫ്ലിപ്കാർട്ട് വഴി വാങ്ങുന്നതിന് 10% ഡിസ്ക്കൗണ്ടും ലഭിക്കും.