June 8, 2025

പുതിയ ഫീച്ചറുമായി സ്വിഗ്ഗി: ഇനി വിദേശത്ത് നിന്നുള്ളവർക്കും ഇന്ത്യയിൽ ഭക്ഷണം ഓർഡർ ചെയ്യാം

0
1000026161

യുഎസ്, കാനഡ, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് അവരുടെ പ്രിയപ്പെട്ടവർക്കായി ഇന്ത്യയിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിന് പുതിയ സംവിധാനവുമായി സ്വിഗ്ഗി.സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോം ആയ ഇന്‍സ്റ്റാമാര്‍ട്ടിൽ, ഉപയോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാനും ഷോപ്പിംഗ് നടത്താനും, ഡൈനൗട്ട് വഴിയുള്ള ടേബിള്‍ ബുക്ക് ചെയ്യാനും കഴിയും. ഈ സൗകര്യം അന്താരാഷ്ട്ര ഉപയോക്താക്കൾക്കായി സമർപ്പിച്ചിരിക്കുന്നു, അവർ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ലഭ്യമായ യുപിഐ ഓപ്ഷനുകൾ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താവുന്നതാണ്.’ഇന്റർനാഷണൽ ലോഗിന്‍’ എന്ന പുതിയ ഫീച്ചർ ഉപയോഗിച്ച്, വിദേശത്ത് ഉള്ളവർ അവരുടെ പ്രിയപ്പെട്ടവരെ പ്രത്യേക അവസരങ്ങളിൽ ആശ്ചര്യപ്പെടുത്താൻ സാധിക്കണമെന്നും, ഈ ഫീച്ചർ ഉത്സവ സീസണിൽ ആരംഭിക്കുമെന്നും സ്വിഗ്ഗിയുടെ സഹസ്ഥാപകൻ ഫാനി കിഷാന്‍ അറിയിച്ചു.ഫുഡ് ആൻഡ് ഗ്രോസ്‌റി ഡെലിവറി മേജർ, പുതിയ പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി ധനസമാഹരണത്തിനായി കാപ്പിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിക്ക് പുതുക്കിയ കരട് പേപ്പറുകൾ സമർപ്പിച്ചു.പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം, 3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളുടെ ഇഷ്യൂവും നിലവിലുള്ള ഷെയർഹോൾഡർമാരുടെ 18.52 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലും അടങ്ങിയിരിക്കുന്നു. കമ്പനിയുടെ ഐപിഒ വലുപ്പം 10,000 കോടി രൂപയിൽ കൂടുതൽ വരുമെന്നാണ് വിപണി വൃത്തങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *