June 8, 2025

റിലയൻസ്-വയാകോം 18-സ്റ്റാർ ഇന്ത്യ ലയനം നവംബർ 7-ന് പൂർത്തിയാകും

0
images (1) (23)

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) വയാകോം 18 നും വാൾട്ട് ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയും തമ്മിലുള്ള ലയനം നവംബർ ആദ്യത്തിൽ ഔദ്യോഗികമായി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ലയനം പൂർത്തിയായാൽ 8.5 ബില്യൺ ഡോളർ (71462.39 കോടി രൂപ) മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ വിനോദ കമ്പനിയായിരിക്കും ഇത് മാറും. ലയന കരാറിന്‍റെ ഭാഗമായി, വിയാകോം 18 ന്റെ ആസ്തികൾ സ്റ്റാർ ഇന്ത്യയിലേക്ക് മാറും. ലയനം കഴിഞ്ഞാൽ ഓപ്പറേറ്റിംഗ് കമ്പനി സ്റ്റാർ ഇന്ത്യയായിരിക്കും. 100-ലധികം ടെലിവിഷൻ ചാനലുകളും രണ്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും ഉൾക്കൊള്ളുന്ന ഒരു ബഹുജന മാധ്യമ സംവിധാനമായി പുതിയ കമ്പനി മാറും. 2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ഡിസ്നി+ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷ.ലൈലനവുമായി ബന്ധപ്പെട്ട്‌ ഏറ്റവും പ്രധാനപ്പെട്ട ഔപചാരികതകൾ പൂർത്തിയായികഴിഞ്ഞു. സ്റ്റാർ ഇന്ത്യയുടെ കീഴിലുള്ള സംയുക്ത സ്ഥാപനം നവംബർ 7 ഓടെ പ്രാബല്യത്തിൽ വരും എന്നാണ് കരുതുന്നത്. നിത അംബാനിയും ഉദയ് ശങ്കറും യഥാക്രമം പുതിയ കമ്പനിയുടെ ചെയർമാനും വൈസ് ചെയർമാനായും പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *