അമേസിംഗ് ഗോവ ഗ്ലോബല്‍ ബിസിനസ് 2024; നവംബര്‍ 8 മുതല്‍ 10 വരെ

നവംബർ 8 മുതൽ 10 വരെ പനാജിക്ക് സമീപം നടത്താനിരിക്കുന്ന അമേസിംഗ് ഗോവ ഗ്ലോബൽ ബിസിനസ് 2024 ഉച്ചകോടിയിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 300-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് വൈബ്രന്റ് ഗോവ ഫൗണ്ടേഷൻ പ്രസിഡന്റ് അർമാൻ ബാങ്ക്ലി അറിയിച്ചു. ‘ആശയങ്ങളും വിഭവങ്ങളും’ പങ്കിടാനുള്ള ഈ പരിപാടി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. 51 രാജ്യങ്ങളിൽ നിന്നുള്ള 307 അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ഉച്ചകോടിയിൽ 200 ലധികം എംഎസ്എംഇകൾ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും. പരിപാടിയുടെ ബോർഡ് ഓഫ് അഡ്വൈസേഴ്സ് ചെയർമാനായ മുൻ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ഉച്ചകോടി പുതിയ സാങ്കേതികവിദ്യ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളും നിക്ഷേപം ആകർഷിക്കാൻ പരസ്പരം മത്സരം നടത്തുന്നുണ്ട്, പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം കൂടി ഉൾപ്പെടുത്തിയതിനാൽ ഈ ഉച്ചകോടി കൂടുതൽ ഫലപ്രദമാകുമെന്ന് പ്രഭു കൂട്ടിച്ചേർത്തു. പ്രകൃതിയെ ഹാനി ചെയ്യുന്ന വ്യവസായങ്ങൾ ഗോവയ്ക്ക് ആവശ്യമില്ല, മറിച്ച് ഈ സംസ്ഥാനത്തിന്റെ സജീവമായ സംസ്കാരത്തെ മെച്ചപ്പെടുത്തുന്ന നിക്ഷേപങ്ങൾക്കാണ് ഉച്ചകോടി അനുകൂലിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയുടെ പറഞ്ഞു.വിജ്ഞാന സെഷനുകളും പ്രതിനിധികൾ തമ്മിലുള്ള ആശയവിനിമയവും ഉച്ചകോടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്ന് വൈബ്രന്റ് ഗോവ ഫൗണ്ടേഷൻ ചെയർമാൻ രാജ്കുമാർ കാമത്ത് വ്യക്തമാക്കി.