June 8, 2025

കുരുമുളക് വിലയിൽ വൻ ഇടിവ്; ശ്രീലങ്കൻ ഇറക്കുമതി കർഷകരെ സമ്മർദ്ദത്തിലാക്കുന്നു

0
images (1) (17)

അഞ്ച് ആഴ്ച കൊണ്ട് കുരുമുളക് വില ഇടിഞ്ഞ് കിലോഗ്രാമിന് 34 രൂപയായി. കഴിഞ്ഞ ആഴ്‌ചയില്‍ മാത്രം വിലയില്‍ 11 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ രണ്ട് ആഴ്‌ചയ്ക്കിടെ കിലോയ്ക്ക് 19 രൂപയോളമാണ് വില കുറഞ്ഞത്. സൗത്ത് ഏഷ്യന്‍ ഫ്രീ ട്രേഡ് (SAFTA) ഉടമ്പടി പ്രകാരം 8 ശതമാനം തീരുവയ്‌ക്കു ശ്രീലങ്കയില്‍നിന്ന് കുരുമുളക് വലിയ തോതില്‍ ഇറക്കുമതി ചെയ്യപ്പെട്ടതാണ് വിലയിടിവിന് പ്രധാന കാരണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചിയില്‍ അൺഗാർബിൾഡിന് 627 രൂപയും ഗാർബിൾഡിന് 647 രൂപയുമാണ് നിലവിലെ വില. ശ്രീലങ്കന്‍ കുരുമുളക് ദക്ഷിണേന്ത്യന്‍ വിപണികളിലും വില്‍ക്കപ്പെടുന്ന സാഹചര്യം തദ്ദേശീയ കര്‍ഷകര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *