June 8, 2025

ഇലക്ട്രിക് സ്കൂട്ടർ തട്ടിപ്പ്: വ്യാജ വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ്

0
images (1) (4)

ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ച് കേരള പൊലീസ്. വ്യാജ വെബ്‌സൈറ്റുകൾ തയ്യാറാക്കി, പ്രശസ്ത ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡുകളുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് പോലീസ് അറിയിച്ചു. സാധാരണ വാഹനങ്ങൾ കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്നതിന് ഈ വ്യാജ വെബ്‌സൈറ്റുകളിലൂടെ ബുക്കിങ് ഓഫറുകൾ പ്രചരിപ്പിക്കുകയും, സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രചാരണം നടത്തുകയും ചെയ്യുന്നു.വ്യാജ വെബ്സൈറ്റുകൾ യഥാർത്ഥ വെബ്സൈറ്റുകളോട് സാദൃശ്യമുള്ളതിനാൽ, ഉപയോക്താക്കൾ തെറ്റിദ്ധരിപ്പിക്കപ്പെടാനും പണം നഷ്ടമാവാനും സാധ്യതയുണ്ട്. ഈ വെബ്സൈറ്റുകളിൽ ബുക്കിങ് ചെയ്താൽ തുക നഷ്ടപ്പെടും. തട്ടിപ്പു ഒഴിവാക്കാൻ വെബ്സൈറ്റുകളുടെ വിലാസം സൂക്ഷ്മമായി പരിശോധിക്കണമെന്നും, യഥാർഥ വിലാസത്തിൽ നിന്ന് ചെറിയ അക്ഷരവ്യത്യാസങ്ങളുള്ള വെബ്‌സൈറ്റുകൾ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിപ്പ് നൽ കിട്ടുണ്ട്. അനധികൃത ബുക്കിങ് ഓഫറുകൾ നൽകിയുള്ള വെബ്സൈറ്റുകളുടെ ആധികാരികതയും നിയമപരമസാധുതയും പരിശോധിച്ച ശേഷമേ ബുക്കിങ് നടപടികൾക്ക് കടക്കാവൂ എന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *