June 8, 2025

ഐഫോണ്‍ 17 സിരീസ്: 12 ജിബി റാം, 2എന്‍എം എ20 പ്രൊസസറുമായി ആപ്പിള്‍ വിപ്ലവ മാറ്റത്തിന് ഒരുങ്ങുന്നു

0
images (2) (19)

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന ഐഫോണ്‍ 17 സിരീസില്‍ 12 ജിബി റാം ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി സൂചനകളുണ്ട്. നിലവിലുള്ള മോഡലുകളില്‍ 6 ജിബിയും 8 ജിബി റാമുകളും ആയിരുന്നു, എന്നാല്‍ പുതിയ മോഡലുകളില്‍ 12 ജിബി റാം ലഭ്യമാക്കാനാണ് ആപ്പിള്‍ ഇപ്പോള്‍ പദ്ധതിയിടുന്നത്. പ്രമുഖ ഇന്‍ഡസ്ട്രി അനലിസ്റ്റായ മിങ്-ചി ക്യൂയവാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്, 12 ജിബി റാം ആദ്യം ഐഫോണ്‍ 17 പ്രോ മാക്സ് മോഡലിലായിരിക്കും അവതരിപ്പിക്കുക. കൂടാതെ, 256 ജിബി സ്റ്റോറേജ് വേരിയന്‍റും 6.62 ഇഞ്ച് ഡിസ്‌പ്ലേയുമുള്ള മോഡലായിരിക്കും ഇത്. ആപ്പിള്‍ 17 സിരീസിന് ഏറ്റവും പുതിയ, കരുത്തുറ്റ 2എന്‍എം എ20 പ്രൊസസറാണ് നല്‍കുന്നത്. 2026 ഓടെ, ആപ്പിളിനായി ടിഎംഎസ്‌സി മള്‍ട്ടി-ചിപ് മോഡ്യൂള്‍ (എംസിഎം) നിര്‍മിക്കാനുള്ള പദ്ധതിയുമുണ്ട്, ഇത് ചിപ് നിര്‍മാണ മേഖലയില്‍ വലിയ സ്വാധീനം ചെലത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *