അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസി എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ; സർവീസ് ഇന്ന് ആരംഭിക്കും

അത്യാധുനിക സൗകര്യങ്ങളോടെ കെഎസ്ആർടിസി എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ ഇന്ന് സർവീസ് ആരംഭിക്കുന്നു. ഇന്ന് വൈകിട്ട് 3:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ബസുകളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അധ്യക്ഷനാകും.വൈഫൈ കണക്ഷൻ, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റുകൾ തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഈ ബസുകളിലുണ്ട്. 40 സീറ്റുകളുള്ള ഈ ബസുകൾ, തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, പാലക്കാട്-തൃശൂർ റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുന്നത്. മൊത്തം 10 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്.ന്യായമായ നിരക്കിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ യാത്ര നൽകുക എന്നതാണ് എസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിന്റെ ലക്ഷ്യം. ബസുകളുടെ ടിക്കറ്റുകൾ നിരക്ക് സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്സ് സർവീസുകളുടെ നിരക്കിനോടു സമാനമായിരിക്കും. യാത്രക്കാർക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.