June 8, 2025

ഐഫോണ്‍ 16 സിരീസിന് ശേഷം പുതിയ ഡിവൈസുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിള്‍; മാക്, ഐപാഡ്, എയര്‍പോഡുകള്‍ തുടങ്ങിയവ ഉൾപ്പെടുമെന്ന് പ്രതീക്ഷ

0
images (2) (21)

കാലിഫോര്‍ണിയ: സെപ്റ്റംബറില്‍ ഐഫോണ്‍ 16 സിരീസ്, ആപ്പിള്‍ വാച്ചുകള്‍, നാലാം തലമുറ എയര്‍പോഡുകള്‍ തുടങ്ങിയവ പുറത്തിറക്കിയതിന് പിന്നാലെ, ആപ്പിള്‍ ഈ ഒക്ടോബര്‍ മാസത്തിലും പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ. പുതിയ മാക്, ഐപാഡ് ഡിവൈസുകള്‍ ഈ മാസം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, പുതിയ ചിപ്പുകളും ഡിസൈന്‍ മാറ്റങ്ങളും മറ്റും ഉള്‍പ്പെടുന്ന സര്‍പ്രൈസ് പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. മാക്‌ബുക്ക് പ്രോയുടെ അപ്ഡേറ്റാണ് പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ എം4 ജനറേഷന്‍ ചിപ്പ് ഉടന്‍ അവതരിപ്പിക്കും. എം4 ചിപ്പും 16 ജിബി റാമും ഒരു അധിക തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടും അടങ്ങിയ 14-ഇഞ്ച് മാക്‌ബുക്ക് പ്രോയാണ് പ്രതീക്ഷ. സാധാരണ ഉപയോഗത്തിനുള്ള ഈ മോഡല്‍ ഉപഭോക്താക്കള്‍ക്കായി ലക്ഷ്യമിട്ടതാണ്. അതേസമയം, ഒരു പതിറ്റാണ്ടിന് ശേഷം മാക് മിനി മോഡലുകള്‍ പരിഷ്കരിക്കും. എം4, എം4 പ്രോ ചിപ്പുകളാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡലുകളില്‍ യുഎസ്‌ബി-എ പോര്‍ട്ടുകള്‍ ഇല്ലാതാകുമെന്ന് റൂമറുകളുണ്ട്. ആപ്പിള്‍ ടിവി ബോക്‌സിന്‍റെ ആകൃതിയിലേക്ക് മാറ്റം വരുത്തിയ പുതിയ മാക് മിനി ഡെസ്‌ക്‌ടോപ്പുകള്‍ക്കും പുതിയ രൂപം നല്‍കും എന്നാണ് അഭ്യൂഹങ്ങള്‍. ഐമാക്കിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഐമാക്ക് ഉപകരണങ്ങള്‍ എം4 ചിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന് സാധ്യതയുണ്ട്. മാജിക് മൗസ്, മാജിക് ട്രാക്‌പാഡ്, മാജിക് കീബോര്‍ഡ് എന്നിവയുടെ പുതിയ പതിപ്പുകളും ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ്‌ബി സി പോര്‍ട്ടിലേക്ക് ഇവ മാറുമെന്ന സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ പുതിയ ഐഫോണുകളില്‍ ടൈപ്പ്-സി ചാര്‍ജറുകള്‍ ഉള്‍പ്പെടുത്തിയതുപോലെ, ഈ മാറ്റവും വലിയ പരിഷ്കാരമാകും. കൂടാതെ, ആപ്പിളിന്‍റെ ഏറ്റവും ചെറിയ ടാബ്‌ലറ്റായ ഐപാഡ് മിനി ഈ ഒക്ടോബറില്‍ അപ്ഡേറ്റോടെ വിപണിയില്‍ എത്തുമെന്നും, 2021ന് ശേഷം ഇതിലെ ആദ്യ പരിഷ്കാരം ആയിരിക്കും എന്നും പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *