June 8, 2025

സ്വര്‍ണവില വീണ്ടും കുറഞ്ഞു: പ്രതീക്ഷയോടെ ആഭരണ പ്രേമികള്‍

0
images (2) (1)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില താഴുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലയിടിവാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ന് പവന് 40 രൂപ കുറഞ്ഞ്, ഒരു പവന്‍ 56,200 രൂപയായി.ഇന്നലെ പവന് 560 രൂപയുടെ വന്‍ ഇടിവ് വന്നിരുന്നു. ഈ മൂന്നു ദിവസത്തിനിടെ, സ്വര്‍ണവിലയില്‍ 860 രൂപയുടെ കുറവ് ഉണ്ടായിരിക്കുകയാണ്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 5 രൂപ കുറഞ്ഞ് 7,025 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,805 രൂപവിലയാണുള്ളത്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല, ഒരു ഗ്രാമിന് 96 രൂപയിലേയാണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *