June 8, 2025

വാട്‌സ്ആപ്പില്‍ വീഡിയോ കോളുകള്‍ക്ക് പുതിയ മുഖം: ഫില്റ്ററുകളും ബാക്ക്‌ഗ്രൗണ്ടുകളും ഉടൻ

0
images (1) (16)

തിരുവനന്തപുരം: അപ്‌ഡേറ്റുകളുടെ ഭാഗമായി, പുതിയ രണ്ട് ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആകര്‍ഷകമായ ക്യാമറ ഫിൽട്ടറുകളും ബാക്ക്‌ഗ്രൗണ്ടുകളും കൂടാതെ ടച്ച്-അപ് ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.ഇനിയുള്ള വാട്‌സ്ആപ്പ് വീഡിയോ കോളുകൾ ബോർഡ് പശ്ചാത്തലത്തിൽ നിന്ന് മാറ്റം കാണും. മെറ്റ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകൾ ഫിൽട്ടറുകളും പശ്ചാത്തല എഡിറ്റിംഗുമാണ്, ഇതിലൂടെ വീഡിയോ കോളുകൾ കൂടുതൽ വർണ്ണമയവും ആകർഷകവുമായിരിക്കും. ഫിൽട്ടറുകൾ വീഡിയോയ്ക്ക് കൂടുതല്‍ സമ്പന്നതയും ബാക്ക്‌ഗ്രൗണ്ട് എഡിറ്റിംഗ് മൂല്യം കൂട്ടും. അങ്ങനെ, ലിവിംഗ് റൂമോ കോഫി ഷോപ്പോ പോലുള്ള പശ്ചാത്തലങ്ങൾ ഉപയോഗിച്ച് വീഡിയോ കോളിന് മികച്ച ലുക്ക് നൽകാൻ കഴിയും.വാം, കൂള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, ഡ്രീമി, ഫിഷ്‌ഐ, വിൻറേജ് ടിവി തുടങ്ങിയ ഫിൽട്ടറുകളും, ബ്ലര്‍, ഓഫീസ്, ബീച്ച്, സെലിബ്രേഷന്‍ തുടങ്ങിയ ബാക്ക്‌ഗ്രൗണ്ടുകളും വാട്‌സ്ആപ്പിൽ ലഭ്യമാകും. കൂടാതെ, ടച്ച് അപ്, ലോ ലൈറ്റ് പോലുള്ള ഓപ്ഷനുകൾ മുഖം കൂടുതൽ മനോഹരമാക്കാനും ബ്രൈറ്റ്നസ് കൂട്ടാനും സഹായിക്കും. ഈ ഫീച്ചറുകൾ വ്യക്തിഗത, ഗ്രൂപ്പ് കോളുകൾ എന്നിവയിലും ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഇഫക്റ്റുകൾ സ്ക്രീനിലെ വലതുവശത്ത് നിന്ന് തിരഞ്ഞെടുക്കാം. അടുത്ത ആഴ്ചകളില്‍ ഈ പുതിയ ഫീച്ചറുകള്‍ വാട്‌സ്ആപ്പില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *