June 8, 2025

ഇരുചക്രവാഹനങ്ങളുടെ ആഭ്യന്തര വിപണിയിലെ വിൽപ്പന വൻതോതിൽ ഉയരുന്നു

0
images (1) (4)

സെപ്റ്റംബറില്‍ ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ച. നിലവിലുള്ള സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ 16 ശതമാനമാണ് വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.വിവിധ കമ്പനികള്‍ക്ക് 9 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തില്‍ വരെ വളര്‍ച്ച അനുഭവപ്പെട്ടിട്ടുണ്ട്. ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ടിവിഎസ് മോട്ടോര്‍ എന്നിവയാണ് വളര്‍ച്ചയില്‍ മുന്നിലെത്തിയ കമ്പനികള്‍.ഗ്രാമീണ വിപണികളില്‍ മെച്ചപ്പെട്ട പ്രകടനമാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായത്. 2023-നെ അപേക്ഷിച്ച് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് രണ്ട് ചക്രവാഹനങ്ങളുടെ ആഭ്യന്തര വിപണിയില്‍ ഉണ്ടായിരിക്കുന്നത്.ബജാജ് ഓട്ടോയുടെ വില്‍പ്പന 28 ശതമാനം ഉയര്‍ന്നപ്പോള്‍ ഹീറോ മോട്ടോര്‍കോര്‍പിന് 18 ശതമാനവും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്ക് 9 ശതമാനവുമാണ് മുന്നേറ്റം. സെപ്റ്റംബറിലെ ഈ വളര്‍ച്ചയെ തുടർന്നുള്ള ഉത്സവ സീസണിലെ ഒക്ടോബറിലെ വില്‍പ്പനക്ക് കമ്പനികള്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *