March 16, 2026

മങ്ങലേറ്റ് സ്വർണവില; പവന് 120 രൂപ കുറഞ്ഞു

0
il_570xN.3829445538_cxte

സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു മുന്നേറിയ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ്‌ 56,640 രൂപയിലും ഗ്രാമിന് 15 രൂപ കുറഞ്ഞ്‌ 7080 രൂപയിലുമാണ് വ്യാപാരം. പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില ശനിയാഴ്ച പവന് 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ സര്‍വകാല റെക്കോഡായ 56,800 രൂപയില്‍ നിന്ന് 160 രൂപ താഴ്ന്നാണ് ഇന്നത്തെ വ്യാപാരം. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,860 രൂപയായി. അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപയായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *