June 8, 2025

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡ്‌; കടലുണ്ടിക്കും കുമരകത്തിനും ദേശീയ തലത്തില്‍ നേട്ടം ആയിരത്തോളം ഗ്രാമങ്ങൾക്കിടയിൽ കേരളത്തിന് ഇരട്ട വിജയം

0
images (1) (17)

കേന്ദ്ര സര്‍ക്കാരിന്റെ ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരം കേരളത്തിലെ കടലുണ്ടിയും കുമരകവും കരസ്ഥമാക്കി. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ മികച്ച പ്രവർത്തനങ്ങൾ അവാർഡ് നേടുന്നതിലേക്ക് നയിച്ചതായി ടൂറിസം വകുപ്പ് വ്യക്തമാക്കി. ഇത് കേരളത്തിന് ഈ വര്‍ഷം ലഭിക്കുന്ന രണ്ടാമത്തെ ദേശീയ പുരസ്‌കാരമാണ്. രാജ്യത്തെ 8 കാറ്റഗറികളിലായി ആയിരത്തോളം ഗ്രാമങ്ങള്‍ മത്സരിച്ചപ്പോള്‍ മികച്ച ഉത്തരവാദിത്ത ടൂറിസം വില്ലേജ് പുരസ്‌കാരം കടലുണ്ടിയും മികച്ച അഗ്രി ടൂറിസം വില്ലേജ് പുരസ്‌കാരം കുമരകവും നേടി. ടൂറിസം ദിനത്തില്‍ തന്നെ ഇത് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴില്‍ നടപ്പാക്കിയ സ്ട്രീറ്റ് പദ്ധതിയാണ് കടലുണ്ടിയുടെ നേട്ടത്തിന് കാരണമായത്. ഗ്രീന്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായ വിവിധ പദ്ധതികള്‍ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. മീന്‍പിടുത്തം, കൃഷി തുടങ്ങിയ അനുഭവങ്ങളും നെല്‍വയലിലൂടെ സഞ്ചാരികള്‍ക്ക് നടക്കാനുമുള്ള അവസരങ്ങളും ഇവിടെയുള്ള പ്രത്യേകതകളാണ്. കുമരകം, ഫാമിംഗ് എക്‌സ്പീരിയന്‍സ്, ഫിഷിംഗ് എന്നിവയുടെ ആകർഷണവുമായാണ് മികച്ച അഗ്രി ടൂറിസം വില്ലേജ് അവാര്‍ഡ് നേടിയത്. ടൂറിസം പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *