ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റലാകും’ ക്യുആർ കോഡിലൂടെ വെരിഫൈ ചെയ്യാം

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാർ അറിയിച്ചു. കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടിയ ആദ്യ ബാച്ചിന്റെ ലൈസൻസ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭാവിയിൽ കാർഡ് രൂപത്തിലുള്ള ലൈസൻസിനു പകരം, ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാവുന്ന ഡിജിറ്റൽ ലൈസൻസ് ക്രമീകരിക്കും. കൂടാതെ, ലൈസൻസിൽ ക്യൂആർ കോഡ് ഉൾപ്പെടുത്തും, ഇത് വ്യക്തിയുടെ ഫോട്ടോ അടക്കം മൊബൈൽ ഫോണിൽ സൂക്ഷിക്കാവുന്നതായിരിക്കും.
കെ.എസ്.ആർ.ടി.സി.യുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പരിഗണിച്ച്, പുതിയ പരിശീലന ഗ്രൗണ്ടുകൾ സജ്ജമാക്കാൻ എം.എൽ.എ ഫണ്ടും ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സഹായത്തോടുകൂടി 11 യൂണിറ്റുകളിൽ ഡ്രൈവിംഗ് സ്കൂളുകൾ സ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി പദ്ധതി തയ്യാറാക്കി, പ്രത്യാശാകുന്നു ഒരു സ്കൂളിന് 30 ലക്ഷം രൂപ ധനസഹായം ലഭ്യമാകും.