ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024: 60% വരെ വിലക്കിഴിവ്; പ്രധാന ഡീലുകൾ അറിയാം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് ആഘോഷമായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 ഔപചാരികമായി ആരംഭിച്ചു. പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുൻഗണനയോടെയുള്ള പ്രവേശനത്തിനൊപ്പം വിപുലമായ ഓഫറുകളും കിഴിവുകളും ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഫാഷൻ ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയാണ് വമ്പിച്ച വിലക്കിഴിവോടെ ലഭ്യമാകുന്നത്. ആമസോൺ പേ ലേറ്റർ ഉപയോഗിച്ച് ഇഎംഐയിൽ സാധനങ്ങൾ വാങ്ങാനും ‘നോ കോസ്റ്റ് ഇഎംഐ’ സൌകര്യവും ഒരുക്കിയിട്ടുണ്ട്. ‘എക്സ്ചേഞ്ച് ഓഫർ’ വഴി പഴയ ഉൽപ്പന്നങ്ങൾ മാറ്റി പുതിയവ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.പ്രൈം അംഗങ്ങൾക്ക് ഇത് പതിവുപോലെ മികച്ച ഇടപാടുകൾ നേരത്തേ ലഭിക്കുന്ന അവസരം കൂടിയാണ്. സാധനങ്ങൾക്കു മുൻഗണനയോടെയുള്ള സൗജന്യ ഷിപ്പിംഗ് നൽകുകയും ചെയ്യുന്നുവെന്ന് ആമസോൺ അറിയിച്ചു. സ്മാർട്ട് ടിവികൾ 65% വരെ വിലക്കിഴിവോടെയാണുള്ളത്. ലാപ്ടോപ്പുകൾക്ക് 40% വരെ, റഫ്രിജറേറ്ററുകൾ 55% വരെ, വാഷിംഗ് മെഷിനുകൾ 60% വരെ, ഡൈനിംഗ് ടേബിളുകൾ 62% വരെ കിഴിവോടെ ലഭ്യമാണ്.