June 8, 2025

മനം നിറയ്ക്കുന്ന ഫീച്ചറുകളുമായി സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷൻ

0
images (1) (9)

തിരുവനന്തപുരം: ബഡ്‌ജറ്റ് സ്‌മാര്‍ട്ട്ഫോൺ വിഭാഗത്തിൽ പുതിയതായി സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷൻ വിപണിയിലെത്തിച്ചു. 2024 ഏപ്രിലിൽ പുറത്തിറങ്ങിയ ഗ്യാലക്‌സി എ15 5ജിയുടെ സമാനമായ ഡിസൈൻകൊണ്ട് ഈ ഫോണിന് 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ (1,080 x 2,340 പിക്‌സൽ) സൂപ്പർ അമോൽഡ് ഡിസ്‌പ്ലേയുണ്ട്.ഫോണിന് മീഡിയടെക് ഡൈമൻസിറ്റി 6100+ എസ്‌ഒസി ചിപ്പ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്, കൂടാതെ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള യുഐ 6.0 ഒഎസ് ഉണ്ട്. 4 വർഷത്തെ ഒഎസ് അപ്‌ഗ്രേഡും 5 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയുമായി 50 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ റിയർ ക്യാമറയും 13 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയും അടങ്ങിയിട്ടുണ്ട്.ഫോൺ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ക്വിക് ഷെയർ ഫീച്ചർ, വോയിസ് ഫോക്കസ്, ഡുവൽ 5ജി, 4ജി LTE, GPS, ബ്ലൂടൂത്ത് 5.3, ടൈപ്പ്-C USB, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്.വില: 4 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന മോഡലിന്റെ വില 10,999 രൂപ. 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി വേരിയന്റുകൾക്ക് യഥാക്രമം 11,999, 13,499 രൂപയാണ്. സാംസങ് ഇന്ത്യ വെബ്‌സൈറ്റ്, ആമസോൺ, തിരഞ്ഞെടുത്ത റിറ്റെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *