ഉജ്ജ്വല പ്ലാനുകളുമായി വീണ്ടും ബിഎസ്എന്‍എല്‍; 2 ജിബി ഡാറ്റ, സൗജന്യ കോളുകളും മറ്റു ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്ന ബിഎസ്എന്‍എല്‍, 160 ദിവസത്തെ വാലിഡിറ്റിയോടെ 2 ജിബി ഡാറ്റയും സൗജന്യ കോളുകളും നല്‍കുന്ന ഒരു മികച്ച പാക്കേജ് അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് പല തരത്തിലുള്ള ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.ഒരു ദിവസം 2 ജിബി ഡാറ്റയുടെ റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 160 ദിവസത്തെ കാലാവധിയുള്ള ഈ പാക്കേജ് 997 രൂപയാണ്. ഇതില്‍ ഉപയോക്താവിന് ആകെ 320 ജിബി ഡാറ്റ ലഭിക്കും. കൂടാതെ പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ലഭിക്കും. 997 രൂപയുടെ ഈ റീച്ചാര്‍ജ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും ഉള്‍പ്പെടുന്നു. ഇതിന് പുറമെ, ആകര്‍ഷകമായ ഗെയിംസ്, മ്യൂസിക് സേവനങ്ങളും ഈ പാക്കേജിന്‍റെ ഭാഗമാണ്. ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയും.ബിഎസ്എന്‍എല്ലിന്‍റെ 4ജി സേവനങ്ങളുടെ വേഗതയാര്‍ന്ന വ്യാപനവും, മറ്റു സ്വകാര്യ സേവനദാതാക്കളുടെ താരിഫ് നിരക്കുകള്‍ വര്‍ധിച്ചതും, നിരവധി ഉപഭോക്താക്കളെ ബിഎസ്എന്‍എല്ലിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. അതിനാല്‍ ഡാറ്റ പ്ലാനുകളുടെ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ബിഎസ്എന്‍എല്‍.