June 8, 2025

തിരുപ്പതി ക്ഷേത്രത്തിന് നെയ്യ് നൽകിയിട്ടില്ല: അമുൽ

0
images (1) (6)

മുംബൈ: തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നെയ്യ് വിതരണം ചെയ്തിട്ടില്ലെന്ന് അമുൽ അറിയിച്ചു. തിരുപ്പതി ലഡ്ഡൂവിനുള്ള നെയ്യിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് അമുൽ ഈ വിശദീകരണം നൽകിയത്. ടിടിഡിക്ക് നെയ്യ് നൽകുന്നത് അമുൽ ആണെന്നുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ചില പ്രചാരണങ്ങൾക്കു പ്രതികരിച്ചാണ് അവർ വിശദീകരണം നൽകിയത്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ, അമുലിന്റെ നെയ്യ് ആധുനിക ഉത്പാദന കേന്ദ്രങ്ങളിൽ ഗുണമേന്മയുള്ള പാലിൽ നിന്നാണ് നിർമ്മിക്കുന്നതെന്നും, ISO സർട്ടിഫിക്കേഷൻ കൂടിയുള്ള ഉൽപ്പന്നമാണെന്നും അമുൽ വ്യക്തമാക്കി. അമുലിന്റെ നെയ്യ് ശുദ്ധമായ പാൽകൊഴുപ്പിൽ നിന്നാണ് നിർമ്മിക്കുന്നതെന്നും, ഇത് എല്ലാ എഫ്എസ്എസ്എഐ ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും അവരുടെ പോസ്റ്റിൽ വ്യക്തമാക്കുന്നു. കൂടാതെ, തെറ്റായ പ്രചാരണങ്ങളെ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമുൽ ഈ പ്രസ്താവന നൽകിയതെന്ന് കൂട്ടിച്ചേർത്തു.സോഷ്യൽ മീഡിയയിൽ ടിടിഡിക്കു നെയ്യ് നൽകുന്നതിൽ അമുലിന്റെ പേര് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ഈ പ്രതികരണം. അടുത്ത കാലത്ത്, ടിടിഡി നന്ദിനിയിലല്ലാതെ അമുൽ നെയ്യും വാങ്ങുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *