മാലദ്വീപിന് വായ്പ പുതുക്കി നൽകി ഇന്ത്യ

മാലദ്വീപിന് വായ്പ പുതുക്കി നൽകി ഇന്ത്യ മാലദ്വീപ് ഗവൺമെന്റിന്റെ അഭ്യർത്ഥനയെ തുടർന്നു, ഒരു വർഷത്തേക്ക് 50 മില്യൺ യുഎസ് ഡോളറിന്റെ ട്രഷറി ബിൽസ് റോൾഓവർ ചെയ്യാൻ ഇന്ത്യ തീരുമാനിച്ചു. മുൻ സർക്കാർ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഈ ട്രഷറി ബിൽസ് വാങ്ങിയത്.മുന്‍പ്, ഈ ട്രഷറി ബിൽസ് പലിശ സഹിതം ഓരോ വർഷവും ഇന്ത്യ നേരത്തേ റോൾ ഓവർ ചെയ്തിരുന്നു. പക്ഷേ, ഈ വർഷം ജനുവരിയില്‍, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ സർക്കാർ 50 മില്യൺ ഡോളർ തിരിച്ചടച്ചതായി റിപ്പോർട്ടുകളുണ്ട്.
ബാക്കിയുള്ള 150 മില്യൺ ഡോളർ തിരിച്ചടയ്ക്കാനുള്ള സമയപരിധി നീട്ടാനാണ് മാലദ്വീപ് ഇന്ത്യയോട് അഭ്യർത്ഥിച്ചത്, ഇതിൽ 50 മില്യൺ ഡോളർ റോൾഓവർ ചെയ്യാൻ ഇന്ത്യ മെയ് മാസത്തിൽ സമ്മതിച്ചു. ഇന്നാണ് രണ്ടാമത്തെ 50 മില്യൺ ഡോളറിന്റെ പേയ്മെന്റ് അവസാനിക്കുന്നത്. ഈ സഹായത്തിന് നന്ദി അറിയിച്ച്, മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ ഒരു സന്ദേശം പോസ്റ്റുചെയ്തു. ഇതേ സമയം, 2024 മെയ് മാസത്തിലും SBI 50 മില്യൺ ഡോളറിന്റെ T-ബിൽസ് സബ്സ്ക്രൈബ് ചെയ്തിരുന്നു.
ഇന്ത്യ നൽകിയ ഈ ബജറ്റ് സഹായത്തിന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയവും നന്ദി അറിയിച്ചു.മുല്ലത്, മുയിസു പ്രസിഡന്റായി ചുമതലയേറ്റതോടെ ഇന്ത്യ-മാലദ്വീപ് ബന്ധം പ്രതിസന്ധിയിലായെങ്കിലും, വിവിധ ചർച്ചകളിലൂടെ ചില വിഷയങ്ങളിൽ സഖ്യം നിലനിർത്താൻ ശ്രമങ്ങൾ തുടരുന്നു.