June 8, 2025

ക്യാമറ, ഫാസ്റ്റ് ചാര്‍ജിംഗ്, മിലിട്ടറി ഗ്രേഡ് സുരക്ഷ; മോട്ടോ എഡ്‌ജ് 50 നിയോ വിപണിയിലെത്തി

0
images (2) (7)

ദില്ലി: മോട്ടോറോള എഡ്‌ജ് സീരീസിന്റെ പുതിയ മോഡല്‍, മോട്ടോ എഡ്‌ജ് 50 നിയോ, ഇന്ത്യയില്‍ പുറത്തിറങ്ങി. മീഡിയടെക് ഡൈമന്‍സിറ്റി 7300 സോക് പ്രൊസസറോട് കൂടിയ ഈ ഫോണില്‍ 50 മെഗാപിക്‌സല്‍ ക്യാമറയും 68 വാട്ട്‌സ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗും അടക്കം നിരവധി ആകര്‍ഷകമായ ഫീച്ചറുകളുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എഡ്‌ജ് 40 നിയോയുടെ പുതിയ പതിപ്പായ ഈ ഫോണില്‍ ബാറ്ററി കപ്പാസിറ്റി കുറച്ചെങ്കിലും, വയര്‍ലെസ് ചാര്‍ജിംഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രത്യേകതയാണ്.6.4 ഇഞ്ച് വലുപ്പമുള്ള 1.5k പിഒഎല്‍ഇഡി 120Hz ഡിസ്പ്ലേയോട് കൂടിയ എഡ്‌ജ് 50 നിയോയ്ക്ക് ഗോറില്ല ഗ്ലാസ് 3 സുരക്ഷയും മീഡിയടെക് ഡൈമന്‍സിറ്റി 7300 സോക് പ്രൊസസറും കരുത്താണ്. ആന്‍ഡ്രോയ്‌ഡ് 14 ഒഎസില്‍ ഹലോ യുഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണിന്റെ പിന്‍ഭാഗത്ത് 50 എംപി സോണി പ്രൈമറി ക്യാമറ, 13 എംപി അള്‍ട്രാവൈഡ്/മാക്രോ ക്യാമറ, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്ളതും മുന്‍ഭാഗത്ത് 32 എംപി സെല്‍ഫി ക്യാമറയുമാണ്. ഫോണിന്റെ 4,310 എംഎഎച്ച് ബാറ്ററിയോടൊപ്പം 68 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്, 15 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജിംഗ്, ഐപി68, MIL-STD 810H സ്റ്റാൻഡേര്‍ഡ് സുരക്ഷ എന്നിവയും ടൈപ്പ് സി പോര്‍ട്ട്, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍, ഡോള്‍ബി അറ്റ്‌മോസ് ഇരട്ട സ്‌പീക്കര്‍, എന്‍എഫ്‌സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.8 ജിബി റാം, 256 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയാണ് വില. 12 ജിബി + 512 ജിബി വേരിയന്റും ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 1,000 രൂപ വരെ ഡിസ്‌കൗണ്ടും ലഭ്യമാണ്. നാല് നിറങ്ങളില്‍ ലഭ്യമായ ഈ ഫോണിന്റെ വില്‍പന ഇന്ന് സെപ്റ്റംബര്‍ 16ന് വൈകിട്ട് 7 മണിക്ക് ഫ്ലിപ്കാര്‍ട്ടില്‍ ആരംഭിക്കും. അഞ്ച് വര്‍ഷത്തേക്ക് ആന്‍ഡ്രോയ്‌ഡ് ഒഎസ് അപ്‌ഡേറ്റ് നല്‍കുന്ന മോട്ടോ എഡ്‌ജ് 50 നിയോ, ഈ പ്രൈസ് റേഞ്ചില്‍ ഏറ്റവും മികച്ച അപ്‌ഡേറ്റ് പോളിസി വാഗ്ദാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *