June 8, 2025

ആഗോള ഭക്ഷ്യസുരക്ഷയ്ക്കായി പ്രതിരോധശേഷിയുള്ള കാര്‍ഷിക സംവിധാനങ്ങള്‍ വികസിപ്പിക്കണമെന്ന് ഇന്ത്യ

0
download (1)

കുയാബ (ബ്രസീല്‍): പ്രതിരോധശേഷിയുള്ള കാര്‍ഷിക സംവിധാനങ്ങള്‍ രൂപീകരിച്ച് ആഗോളതലത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി രാംനാഥ് താക്കൂര്‍ പ്രഖ്യാപിച്ചു. ജി 20 കാര്‍ഷിക മന്ത്രിതല യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭക്ഷ്യസുരക്ഷയില്‍ അന്താരാഷ്ട്ര വ്യാപാരത്തിന്റെ കാര്യത്തിലുള്ള സംഭാവനകളെ കുറിച്ച് ഇന്ത്യ യോഗത്തില്‍ ഊന്നിപ്പറഞ്ഞു. ‘കൃഷിയുടെ ഉല്‍പ്പാദനക്ഷമത മാത്രമല്ല, സാമ്പത്തിക, സാമൂഹിക, പരിസ്ഥിതിയുമായി ബന്ധപ്പെട്ട സുസ്ഥിരതയും കര്‍ഷകരുടെ അഭിവൃദ്ധിയും ലക്ഷ്യമാക്കി സമഗ്രമായ ഒരു സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന്’ താക്കൂര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ-അധിഷ്ഠിത സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കി ഇന്ത്യ ഭക്ഷ്യസുരക്ഷയും പോഷണവും ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചെറുകിട മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, അവര്‍ക്ക് ആഗോള വ്യാപാര ചര്‍ച്ചകളില്‍ ഫലപ്രദമായ പങ്കാളിത്തം നല്‍കുന്നതിന് ഇതു സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജി20 യോഗം നാല് പ്രധാന പ്രാധാന്യ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്: കൃഷി, ഭക്ഷ്യ സംവിധാനങ്ങളുടെ സുസ്ഥിരത, അന്താരാഷ്ട്ര വ്യാപാരത്തിന്റെ സംഭാവന വര്‍ധിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കല്‍, കുടുംബ കര്‍ഷകരുടെയും ചെറുകിട ഉടമകളുടെയും പങ്കാളിത്തം മെച്ചപ്പെടുത്തല്‍, സുസ്ഥിര മത്സ്യബന്ധനവും മത്സ്യകൃഷിയുമാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.മറ്റ് രാജ്യങ്ങളുമായുള്ള കാര്‍ഷിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി താക്കൂര്‍ ഉഭയകക്ഷി ചര്‍ച്ചകളും നടത്തി. ആഗോള ഭക്ഷ്യ സമ്പ്രദായ വെല്ലുവിളികള്‍ മറികടക്കുന്നതില്‍ ഇന്ത്യയുടെ സഹകരണമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *