June 8, 2025

മോട്ടോറോള റേസർ 50 ഫ്ലിപ്പ് ഇന്ത്യയിൽ വിപണിയിലെത്തി; 15,000 രൂപ വരെ കിഴിവ്, വലിയ ഡിസ്‌പ്ലേ

0
images (1) (11)

തിരുവനന്തപുരം: ആപ്പിൾ, ഹുവായ് പോലുള്ള ബ്രാൻഡുകളുടെ വലിയ ലോഞ്ചുകൾക്കിടയിൽ, മോട്ടോറോള അതിന്റെ പുതിയ ഫ്ലിപ്-സ്റ്റൈൽ ഫോൾഡബിള്‍ സ്മാർട്ട്ഫോൺ, റേസർ 50, പുറത്തിറക്കി. 3.6 ഇഞ്ച് വലിപ്പമുള്ള എക്സ്റ്റേണൽ ഡിസ്‌പ്ലേ, ഗൂഗിളിന്റെ ജെമിനി എഐ, ടിയർഡ്രോപ്പ് ഹിഞ്ച്, 50 എംപി ക്യാമറ തുടങ്ങിയ നിരവധി ആധുനിക സവിശേഷതകളാണ് ഈ സ്മാർട്ട്ഫോൺ‌ ഉളളത്.ജൂണിൽ ആഗോള തലത്തിൽ പുറത്തിറങ്ങിയ റേസർ 50 അൾട്രയുടെ ഒരു വകഭേദമാണ് റേസർ 50. 400,000 തവണ മടക്കാനാകുമെന്ന് മോട്ടോറോള അവകാശപ്പെടുന്ന ഈ ഫോൺ ഐപിഎക്‌സ് 8 അണ്ടർവാട്ടർ പ്രൊട്ടക്ഷനോടൊപ്പംവരുന്നു. തൽക്ഷണ ഓൾ-പിക്സൽ ഫോകസിംഗ്, ആൻഡ്രോയ്ഡ് 14, ഡുവൽ സിം (റഗുലർ+ഇ-സിം), 50 എംപി പ്രൈമറി ക്യാമറ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 32 എംപി ഇന്റേണൽ ക്യാമറ, 5ജി, 4,200 എംഎഎച്ച് ബാറ്ററി, 33 വാട്ട്‌സ് വൈർഡ് ചാർജിംഗ്, 15 വാട്ട്‌സ് വയർലെസ് ചാർജിംഗ് തുടങ്ങിയവ പ്രധാന സവിശേഷതകളാണ്. എക്സ്റ്റേണൽ ഡിസ്‌പ്ലേ ഗൊറില്ല ഗ്ലാസ് വിക്‌റ്റസാണ് ഉപയോഗിച്ചിരിക്കുന്നത്.6.9 ഇഞ്ച് എൽടിപിഒ പി‌ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയിൽ വലിയ ഫോൾഡ് റേഡിയസ് ഉൾക്കൊള്ളുന്നു. 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, മീഡിയടെക് ഡൈമെൻസിറ്റി 7300 എക്‌സ് പ്രോസസർ എന്നിവയോടു കൂടിയ മോട്ടോറോള റേസർ 50, 64,999 രൂപയിലാണ് ലോഞ്ച് ചെയ്യുന്നത്. ഇതിന് 15,000 രൂപ വരെ ഉത്സവ ഓഫർ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *