June 8, 2025

സ്വര്‍ണവില വീണ്ടും ഉയർന്നു, വെള്ളി വിലയിലും വര്‍ദ്ധനവ്

0
images (1) (19)

കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥിരതയിലിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. ഗ്രാമിന് 35 രൂപ കൂടി 6,715 രൂപയിലും പവന് 280 രൂപ കൂടി 53,720 രൂപയുമായി. ഓണത്തിനും വിവാഹസീസണിനുമുള്ള പര്‍ച്ചേസുകാരന്‍‌മാര്‍ക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 25 രൂപയുടെ വര്‍ധനയോടെ ഗ്രാമിന് 5,565 രൂപയായി. വെള്ളിയുടെ വിലയും ചെറിയ ഇടവേളയ്ക്ക് ശേഷം വര്‍ധിച്ച് ഗ്രാമിന് 90 രൂപയായി. ഇന്ന് വെള്ളിയില്‍ ഒരു രൂപയുടെ വര്‍ധന രേഖപ്പെടുത്തി. അമേരിക്കയിലെ പലിശ പ്രതീക്ഷകളാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്ന് സൂചനയുണ്ട്. രാജ്യാന്തര സ്വര്‍ണവില കഴിഞ്ഞ രണ്ട് ദിവസമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ രേഖകള്‍ പ്രകാരം 0.08% വര്‍ധിച്ച് ഔണ്‍സിന് 2,518.15 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച 2,500 ഡോളറിന് താഴെയായിരുന്ന വിലയിലാണ് ഇപ്പോള്‍ ഈ വര്‍ധന.ഒന്നാം പവന്‍ ആഭരണത്തിന്റെ നിലവിലെ ചെലവ് 4,431 രൂപ അധികം നല്‍കിയാണ് ഉപഭോക്താക്കള്‍ സ്വര്‍ണാഭരണം സ്വന്തമാക്കുന്നത്. സ്വര്‍ണവിലയ്‌ക്കൊപ്പം 3% ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ + 18% ജി.എസ്.ടി) കൂടാതെ കുറഞ്ഞത് 5% പണിക്കൂലിയും ചേര്‍ത്ത് നല്‍കേണ്ടതുണ്ട്. വിവിധ ആഭരണങ്ങളില്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *